Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉഴവൂർ വിജയന്റെ മരണത്തിൽ സമഗ്ര അന്വേഷണം; മുഖ്യമന്ത്രി പരാതി ഡിജിപിക്കു കൈമാറി - പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് കോട്ടയം ജില്ലാ പ്രസിഡന്‍റ്

ഉഴവൂർ വിജയന്റെ മരണത്തിൽ സമഗ്ര അന്വേഷണം; മുഖ്യമന്ത്രി പരാതി ഡിജിപിക്കു കൈമാറി

ഉഴവൂർ വിജയന്റെ മരണത്തിൽ സമഗ്ര അന്വേഷണം; മുഖ്യമന്ത്രി പരാതി ഡിജിപിക്കു കൈമാറി - പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് കോട്ടയം ജില്ലാ പ്രസിഡന്‍റ്
കോട്ടയം , വെള്ളി, 11 ഓഗസ്റ്റ് 2017 (16:34 IST)
എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്‍റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ പരാതി ലഭിച്ച തുടർനടപടികൾക്കായി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി.

ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് ജില്ലാ പ്രസിഡന്‍റ് ടിവി ബേബി ചൂണ്ടിക്കാട്ടി. മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആവശ്യം.

ഉഴവൂരിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

പാർട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്‍ ചെയർമാനുമായ സുൾഫിക്കർ മയൂരി ഉഴവൂരിന്‍റെ മരണത്തിന് തൊട്ടുമുമ്പ് അതിരൂക്ഷ പരാമർശങ്ങള്‍ ഉന്നയിച്ച് നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഈ ഫോണ്‍ കോള്‍ സംസാരത്തിനൊടുവിലാണ് ഉഴവൂർ വിജയൻ കുഴഞ്ഞുപോയതെന്നാണ് സന്തതസഹചാരിയായിരുന്ന എൻസിപി നേതാവ് വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാവ്യയും മീനാക്ഷിയും മാത്രമല്ല ; ദിലീപിന് വേണ്ടി ശരിക്കും വിഷമിക്കുന്ന ഒരാള്‍ കൂടിയുണ്ട് !