Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായിക്കെതിരെ സ്വരമുയര്‍ത്താന്‍ പോലും കോണ്‍ഗ്രസില്‍ ആളില്ല, മുഖ്യമന്ത്രിയോട് ആരും ഒന്നും ചോദിക്കുന്നില്ല; പ്രതിപക്ഷത്തിന്റെ പരാജയം ചൂണ്ടിക്കാട്ടി സുധീരന്‍ രംഗത്ത്

പിണറായിക്കെതിരെ സ്വരമുയര്‍ത്താന്‍ പോലും കോണ്‍ഗ്രസില്‍ ആളില്ല: സുധീരന്‍

പിണറായിക്കെതിരെ സ്വരമുയര്‍ത്താന്‍ പോലും കോണ്‍ഗ്രസില്‍ ആളില്ല, മുഖ്യമന്ത്രിയോട് ആരും ഒന്നും ചോദിക്കുന്നില്ല; പ്രതിപക്ഷത്തിന്റെ പരാജയം ചൂണ്ടിക്കാട്ടി സുധീരന്‍ രംഗത്ത്
തി​രു​വ​ന​ന്ത​പു​രം , ബുധന്‍, 16 ഓഗസ്റ്റ് 2017 (20:46 IST)
പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ പോലും സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു സാധിക്കുന്നില്ലെന്ന് പരോക്ഷമായി പറഞ്ഞ് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വിഎം സു​ധീ​ര​ൻ രംഗത്ത്.

ആ​രും ചോ​ദി​ക്കാ​നി​ല്ലെ​ന്ന ത​ര​ത്തി​ലാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ മുന്നോട്ടു പോകുന്നത്. പ്രതികരിക്കേണ്ട വിഷയങ്ങളായ കോ​വ​ളം കൊ​ട്ടാ​രം, ആ​തി​ര​പ്പ​ള്ളി വി​ഷ​യ​ങ്ങ​ളി​ൽ സംസ്ഥാന കോ​ണ്‍​ഗ്ര​സ് നേതൃത്വം മൃ​ദു​സ​മീ​പനമാണ് പുറത്തെടുത്തത്. ഈ വിഷയങ്ങളില്‍ ശക്തമായ പ്രതികരണം നടത്താന്‍ ആര്‍ക്കും സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിടി തോ​മ​സ്, വിഡി സ​തീ​ശ​ൻ എ​ന്നി​വ​ർ മാ​ത്ര​മാ​ണ് കോ​വ​ളം കൊ​ട്ടാ​രം, ആ​തി​ര​പ്പ​ള്ളി വി​ഷ​യ​ങ്ങ​ളി​ൽ പ്രതികരിക്കാനായി ഉണ്ടായിരുന്നത്. മറ്റു നേതാക്കള്‍ ഈ സമയം പ്രതികരിച്ചില്ല്ല. സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ളെ ശ​ക്ത​മാ​യി ചെ​റു​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നാ​ക​ണം. സ​ർ​ക്കാ​രി​ന്‍റെ തെറ്റായ ന​ട​പ​ടി​ക്കെ​തി​രേ ശ​ബ്ദ​മു​യ​ർത്താന്‍ എന്തുകൊണ്ട് കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും സുധീരന്‍ ചോദിച്ചു.

അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി വിഷയത്തില്‍ പോലും പ്രതിപക്ഷത്ത് രണ്ട് അഭിപ്രായം ഉള്ള സാഹചര്യത്തിലാണ് നേ​തൃ​ത്വ​ത്തി​നു നേ​ർ​ക്ക് വി​മ​ർ​ശ​ന​ത്തി​ന്‍റെ സ്വരവുമായി സുധീരന്‍ രംഗത്ത് എത്തിയത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായക്കാരാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യമായി പ്രതിഫലം തന്നത് സലീമേട്ടനാണ്, ലഭിച്ച തുക 35 രൂപ: ജയസൂര്യയുടെ പോസ്‌റ്റ് വൈറലാകുന്നു