Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘നീതിക്കായി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഗൗരവതരം’: വി എസ് അച്യുതാനന്ദന്‍

‘നീതിക്കായി കന്യാസത്രീകള്‍ നടത്തുന്ന സമരം ഗൗരവതരം’: വി എസ് അച്യുതാനന്ദന്‍

‘നീതിക്കായി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഗൗരവതരം’: വി എസ് അച്യുതാനന്ദന്‍
കൊച്ചി , ശനി, 8 സെപ്‌റ്റംബര്‍ 2018 (16:04 IST)
നീതിക്കായി കന്യാസ്ത്രീകള്‍ പരസ്യമായി തെരുവിലിറങ്ങിയതിനെ ഗൗരവപരമായി കാണണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. പീഡന പരാതി നൽകിയിട്ടും സഭയും സർക്കാറും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്ന ആരോപണവുമായാണ് കന്യാസ്‌ത്രീകൾ പരസ്യമായി ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്.
 
'ഇത്തരത്തിൽ ഗൗരവമുള്ള കാര്യം സഭ തന്നെ കൈകാര്യം ചെയ്യുന്ന രീതി നമ്മുടെ നീതിന്യായ സംവിധാനത്തിന് നിരക്കുന്നതല്ല. ഉന്നത സ്ഥാനത്തിരിക്കുന്ന സ്വാധീനമുള്ള വ്യക്തി കഴിഞ്ഞ രണ്ടരമാസമായി സ്വതന്ത്ര്യനായി വിഹരിക്കുകയാണ്. ഇത് ഇരയ്‌ക്ക് വലിയ സമ്മർദ്ദമാണ്' വി എസ് വ്യക്തമാക്കി.
 
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതിക്ക് മുന്നില്‍ അഞ്ച് കന്യാസ്‌ത്രീകൾ ഉൾപ്പെടെ ഇരയുടെ വീട്ടുകാർ സമരം തുടങ്ങിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോ എന്നറിയാം: കന്യാസ്ത്രീകളെ അപമാനിച്ച് പി സി ജോർജ്