Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചു വയസ്സുകാരിയെ മുത്തശ്ശിയുടെ കാമുകന്‍ പീഡിപ്പിച്ചു

ഈരാറ്റുപേട്ടയില്‍ അഞ്ചു വയസ്സുകാരി പീഡനത്തിനിരയായി; പീഡിപ്പിച്ചത് മുത്തശ്ശിയുടെ കാമുകന്‍

അഞ്ചു വയസ്സുകാരിയെ മുത്തശ്ശിയുടെ കാമുകന്‍ പീഡിപ്പിച്ചു
, ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (14:05 IST)
കോട്ടയത്ത് അഞ്ചു വയസ്സുകാരി പീഡനത്തിനിരയായി. കോട്ടയം ഈരാറ്റുപേട്ടയിലാണ് പിഞ്ചുകുഞ്ഞ് ലൈംഗിക പീഡനത്തിനിരയായത്. ബലാത്സംഗം ചെയ്തത് പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ കാമുകനാണെന്ന് പൊലീസ്‍. 
 
സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി അഭിലാഷിനെ പൊലീസ് ആറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ അമ്മ(മുത്തശി)യുടെ കാമുകനാണ് അഭിലാഷ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് തിരുവനന്തപുരം സ്വദേശി അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. 
 
വീട്ടില്‍ ആളില്ലാതിരുന്ന സമയം നോക്കി അഭിലാഷ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഹോം നേഴ്‌സ് ആയി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ കുട്ടിയെ മുത്തശ്ശിയുടെ പക്കല്‍ ഏല്പിച്ചാണ് ജോലിക്ക് പോകാറ്. കഴിഞ്ഞ ദിവസം കുട്ടിയുടെ മുത്തശ്ശി അയല്‍വീട്ടില്‍ പോയ സമയം വീട്ടിലെത്തിയ അഭിലാഷ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാത്തിരുപ്പുകള്‍ക്ക് വിരാമം, ദിലീപിനു ജാമ്യം!