Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാക്കിയിട്ടിട്ടും രക്ഷയില്ല; വിദ്യാര്‍ഥി സമരത്തിനിടെ വനിതാ പൊലീസിന്റെ മാറിടത്തിൽ കയറിപിടിച്ച് കമ്മീഷണർ - വീഡിയോ

വിദ്യാര്‍ഥി സമരത്തിനിടെ വനിതാ പോലീസിന് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ അപമാനം

കാക്കിയിട്ടിട്ടും രക്ഷയില്ല; വിദ്യാര്‍ഥി സമരത്തിനിടെ വനിതാ പൊലീസിന്റെ മാറിടത്തിൽ കയറിപിടിച്ച് കമ്മീഷണർ - വീഡിയോ
കോയമ്പത്തൂർ , ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (18:01 IST)
സമരം ചെയ്യുന്ന വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചു. കോയമ്പത്തൂരിൽ വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ വനിതാ പോലീസിന്റെ മാറിടത്തിൽ കയറി പിടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു എല്ലാ നിയമസംവിധാനങ്ങളെയും നാണിപ്പിക്കും വിധത്തിലുള്ള സംഭവമുണ്ടായത്. 
 
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സമരത്തിനെത്തിയ വിദ്യാർത്ഥികളിലാരോ ആണ് വനിതാ പൊലീസിനെ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്തത്. 
 
പ്ലസ്ടുവിന് ഉയർന്ന മാർക്ക് നേടിയിട്ടും നീറ്റ് പരീക്ഷ മൂലം എംബിബിഎസിന് സീറ്റ് ലഭിക്കാതിരുന്ന അനിത എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. കോയമ്പത്തൂരിലും വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആണും പെണ്ണും തമ്മിൽ സംസാരിച്ചാൽ ഗർഭം ഉണ്ടാവില്ലെന്ന കാര്യം എത്ര സംഘ പരിവാറുകാർക്ക് അറിയാം ?; ടി ജി മോഹന്‍ദാസിനെ പൊളിച്ചടക്കി മാധ്യമപ്രവര്‍ത്തക