തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം: കളക്ടറുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും; റവന്യൂമന്ത്രി സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കില്ലെന്ന് സിപിഐ
തോമസ് ചാണ്ടിക്കെതിരായ കലക്ടറുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ നടപടി സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് സിപിഐ. ഇക്കാര്യത്തില്‍ റവന്യൂമന്ത്രി അദ്ദേഹത്തിന്റെ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കില്ലെന്നും അത് മുഖ്യമന്ത്രിയ്ക്ക് വിടുകയാണെന്നും സിപിഐ തീരുമാനിച്ചതായാണ് വിവരം.
കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമലംഘനങ്ങള്‍ മന്ത്രി തോമസ് ചാണ്ടി നടത്തിയിട്ടുണ്ടെന്ന് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. നെല്‍വയല്‍, നീര്‍ത്തട നിയമങ്ങളനിസരിച്ച് ക്രിമിനല്‍കേസും പിഴയും ചുമത്താവുന്ന തരത്തിലുള്ള ക്രമക്കേടുകളാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇക്കാര്യങ്ങളെല്ലാമടങ്ങിയ റിപ്പോർട്ട് വിശദമായി പരിശോധിച്ചതിനു ശേഷം തന്‍റെ നിർദേശങ്ങൾക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും റവന്യൂമന്ത്രി അത് മുഖ്യമന്ത്രിക്ക് സമർപ്പിക്കുക. അതേസമയം മന്ത്രി തോമസ് ചാണ്ടിക്കെതിരെ കലക്ടര്‍ ടി.വി.അനുപമ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.