Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് കേസിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്!

ദിലീപ് കേസ് വഴിത്തിരിവിലേക്ക്!

ദിലീപ് കേസിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്!
, ശനി, 7 ഒക്‌ടോബര്‍ 2017 (10:34 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് പക്ഷം ഉന്നയിക്കുന്നത് ഗുരുതര ആരോപണം തന്നെയാണ്. കൊടുംകുറ്റ‌വാളിയായ സുനിൽ കുമാറെന്ന പൾസർ സുനിയുടെ വാക്കുകൾ മാത്രം വിശ്വസിച്ചാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന് നേരത്തേ ആരോപണങ്ങൾ ഉയർന്നിരുന്നു. 
 
ഇതിനിടയിൽ, തനിക്ക് ക്വട്ടെഷൻ നൽകിയത് ദിലീപാണെന്ന് സുനി പറഞ്ഞുവെന്ന് കെസിലെ ഏഴാം പ്രതിയായ ചാർളി കഴിഞ്ഞ ദിവസം കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു. ചാര്‍ളിയുടെ ഈ രഹസ്യ മൊഴി ഒടുവില്‍ പോലീസിനും സുനിക്കും പാരയാകുമോ എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം.
 
അന്വേഷണം അവസാന ഘട്ടത്തിലാണ് എന്നാണ് പ്രോസിക്യൂഷന്‍ കോടതി അറിയിച്ചിരുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാൻ പൊലീസിനു കഴിഞ്ഞിരുന്നു. ഫോണ്‍ സംബന്ധിച്ച് സുനി പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോള്‍ വീണ്ടും ആശയക്കുഴപ്പം ഉദിച്ചിരിക്കുകയാണ്.
 
നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും എന്ന സൂചനയാണ് അന്വേഷണ സംഘത്തില്‍ നിന്ന് പുറത്ത് വരുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ എനിക്കറിയാം, കാരണം അദ്ദേഹവും എന്നെപ്പോലെ ഒറ്റയ്ക്കാണ്; മോദിയെ വിവാഹം കഴിക്കാന്‍ ഒരു മാസമായി ശാന്തി സമരത്തിലാണ്