Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി ആക്രമിക്കപ്പെട്ട ദിവസം ടോമിന്‍ തച്ചങ്കരിയും നാദിര്‍ഷയും കൂടിക്കാഴ്ച നടത്തി: ടിപി സെന്‍കുമാര്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍.

നടി ആക്രമിക്കപ്പെട്ട ദിവസം ടോമിന്‍ തച്ചങ്കരിയും നാദിര്‍ഷയും കൂടിക്കാഴ്ച നടത്തി: ടിപി സെന്‍കുമാര്‍
കൊച്ചി , തിങ്കള്‍, 3 ജൂലൈ 2017 (10:24 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. സംഭവം നടന്ന ആ ദിവസം നാദിര്‍ഷയും എഡിജിപി ടോമിന്‍ തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തലാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് ഹൗവര്‍ പരിപാടിയില്‍ സെന്‍കുമാര്‍ നടത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. 
 
നാദിര്‍ഷായുടേയും തച്ചങ്കരിയുടേയും കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷണ തലവനായ ഐജി ദിനേശ് കശ്യപിനെ താന്‍ അറിയിച്ചിരുന്നു. അന്നു നടന്ന ആ കൂടിക്കാഴ്ചയെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഈക്കാര്യം ഐജി നേരിട്ട് അന്വേഷിച്ചാല്‍ സത്യം പുറത്തു വരുമെന്നാണ് താന്‍ കരുതുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

14കാരിയായ സ്വന്തം മക​ളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവിന് മരണം വരെ കഠിന തടവ്