Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂജെന്‍ സന്യാസി ഗുര്‍മീതിന്റെ വയനാട്ടിലെ ഭൂമിയെ കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ മന്ത്രിയുടെ ഉത്തരവ്

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന്റെ വയനാട്ടിലെ ഭൂമിയെ കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ മന്ത്രിയുടെ ഉത്തരവ്

ന്യൂജെന്‍ സന്യാസി ഗുര്‍മീതിന്റെ വയനാട്ടിലെ ഭൂമിയെ കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ മന്ത്രിയുടെ ഉത്തരവ്
തിരുവനന്തപുരം , വ്യാഴം, 31 ഓഗസ്റ്റ് 2017 (09:31 IST)
പീഡനക്കേസില്‍ അറസ്റ്റിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിംസിംഗിന്റെ വയനാട്ടിലെ ഭൂമിയെ കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ നല്‍കാന്‍ വയനാട് ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
 
മലപ്പുറം സ്വദേശി വികെ സക്കീര്‍ ഹുസൈനില്‍ നിന്നാണ് വയനാട്ടിലെ ഈഗിള്‍ എസ്റ്റേറ്റില്‍ പെടുന്ന 40 ഏക്കര്‍ സ്ഥലം റാംറഹിംസിംഗ് 2012ല്‍ ആണ് വാങ്ങിയത്. 1872ല്‍ തോമസ് ഗ്രേഹില്‍ എന്ന സായിപ്പിന്റെതായിരുന്നു ഈ സ്ഥലം. ഗുര്‍മീതിന്റെ ഓരോ വരവിനും വന്‍ തുകയായിരുന്നു കേരള സര്‍ക്കാര്‍ പൊടിച്ചിരുന്നത്. ഗുര്‍മീത് ഉല്ലാസയാത്രയ്ക്കെത്തുന്ന സ്ഥലങ്ങളില്‍ പ്രദേശവാസികളെ സംഘടിപ്പിച്ച് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതും പതിവായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടികള്‍ അത് ചെയ്യരുത്, ആണ്‍കുട്ടികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; അപൂര്‍വ്വ നിയമവുമായി ബനാറസ് ഹിന്ദു സര്‍വകലാശാല