Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരൂ... ദക്ഷിണേന്ത്യയുടെ സാംസ്കാരിക തലസ്ഥാനമായ ചെന്നൈയിലൂടെ ഒരു യാത്രപോകാം

ആദ്യകാലത്ത് മദ്രാസ് എന്നറിയപ്പെട്ടിരുന്ന ചെന്നൈയാണ് തമിഴ്‌നാടിന്റെ തലസ്ഥാനം.

വരൂ... ദക്ഷിണേന്ത്യയുടെ സാംസ്കാരിക തലസ്ഥാനമായ ചെന്നൈയിലൂടെ ഒരു യാത്രപോകാം
, ബുധന്‍, 27 ജൂലൈ 2016 (15:26 IST)
ദ്രാവിഡ സംസ്‌കാരമാണ് തമിഴ്‌നാടിന്റെ പ്രത്യേകത. മറ്റുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാടിനെ വേറിട്ട് നിര്‍ത്തുന്നതും ഈ ദ്രാവിഡ സംകാരത്തിലൂന്നിയ ഈ ദേശീയതയാണ്. ദ്രാവിഡ വാസ്തുവിദ്യാ വൈദഗ്ദ്യം പ്രകടമാകുന്ന ക്ഷേത്രങ്ങളാണ് തമിഴ്‌നാട്ടിലെ പ്രധാന ആകര്‍ഷണം. കൂടാതെ സ്ത്രീകളെ ആദരിക്കാന്‍ പഠിപ്പിക്കുന്നതാണ് തമിഴ്‌നാടിന്റെ സംസ്‌കാരം. അതുകൊണ്ടു തന്നെ വനിതാ യാത്രികര്‍ക്ക് നിര്‍ഭയം സഞ്ചരിക്കാന്‍ പറ്റുന്ന ഒരു സംസ്ഥാനം കൂടിയാണ് തമിഴ്‌നാട്.    
 
ആദ്യകാലത്ത് മദ്രാസ് എന്നറിയപ്പെട്ടിരുന്ന ചെന്നൈയാണ് തമിഴ്‌നാടിന്റെ തലസ്ഥാനം. കോറമാണ്ടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഇന്ത്യയിലെ ഒരു പ്രധാന മെട്രോപോളിറ്റനും, കോസ്മോപൊളിറ്റനുമായ വലിയൊരു നഗരമാണ്. ദക്ഷിണേന്ത്യയിലെ ഒരു പ്രധാന നഗരം എന്നതിനേക്കാളുപരി ദക്ഷിണേന്ത്യയുടെ സാംസ്കാരിക തലസ്ഥാനം എന്നും ചെന്നൈ നഗരം അറിയപ്പെടുന്നു. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി വൈവിധ്യങ്ങളാണ് ഈ നഗരത്തിന്റെ പ്രത്യേകത.
 
മറിന ബീച്ച്: 
 
webdunia
ചെന്നൈയിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമാണ് മറീന ബീച്ച്. ചെന്നൈ നഗരത്തിൽ നിന്ന് 12 കി മീ ദൂരത്തിൽ ബംഗാൾ കടൽത്തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് മറീന ബീച്ച്. ലോക നഗരങ്ങളിലെ രണ്ടാമത്തെ നീളം കൂടിയ ബീച്ചാണ് മറീന. തെക്ക് ഭാഗത്തുള്ള സെന്റ് ജോർജ്ജ് കോട്ടക്കടുത്ത് നിന്ന് ആരംഭിച്ച് ബസന്ത് നഗർ‍ വരെ 12 കി.മീ നീളത്തിലാണ് ഈ ബീച്ച് നീണ്ടു കിടക്കുന്നത്. ബീച്ചിന്റെ തീരങ്ങളിൽ ഉള്ള ഭക്ഷണ ശാലകൾ വളരെ പ്രസിദ്ധമാണ്. കൂടാതെ കടൽ വളരെ പരുക്കനും തിരകൾക്ക് നല്ല ശക്തിയുള്ളതുമാണ്. മറീന ബീച്ചിന് അഭിമുഖമായാണ് വിവേകാനന്ദ ഹൌസ് സ്ഥിതി ചെയ്യുന്നത്. 1897 ൽ 9 ദിവസം ഈ സ്ഥലത്ത് വിവേകാനന്ദൻ താമസിച്ചു എന്ന് പറയപ്പെടുന്നു. ഇവിടെ ഇപ്പോൾ വിവേകാനന്ദന്റെ പെയിന്റിംങ്ങുകളും മറ്റുമാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. 
 
ചെമ്മൊഴി പൂങ്ക:
 
webdunia
ചെന്നൈയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അത്യുഷ്ണത്തില്‍ നിന്നും രക്ഷനേടാനായി 2010ല്‍ നിര്‍മിച്ച ഒരു പാര്‍ക്കാണ് ചെമ്മൊഴി പൂങ്ക. ഇരുപത് ഏക്കറില്‍ വിശാലമായി കിടക്കുന്ന ഈ പാര്‍ക്കിന്റെ ഏറ്റവും വലിയ സവിശേഷതയാണ് വിശാലമായ പൂന്തോട്ടമുണ്ട്. 2010ലാണ് ഈ പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. അഞ്ഞൂറില്‍പരം മരങ്ങളും ഔഷധ ഗുണമുള്ള സസ്യങ്ങളും ഈ പാര്‍ക്കിന് മിഴിവേകുന്നു. കൃത്രിമമായി നിര്‍മ്മിച്ച വെള്ളച്ചാട്ടവും ഈ പാര്‍ക്കിലുണ്ട്. അതുപോലെ കുട്ടികള്‍ക്ക് മാത്രമായുള്ള കളിസ്ഥലങ്ങളും പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.
 
അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്ക്:
 
webdunia
ഇന്ത്യയിലെ ആദ്യത്തെ സുവോളജിക്കൽ പാർക്കാണ് ഇത്. ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെയായാണ് അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്ക് എന്ന് അറിയപ്പെടുന്ന വണ്ടലൂർ മൃഗശാല സ്ഥിതി ചെയ്യുന്നത്. വിവിധ തരത്തിലുള്ള ജന്തുജാലങ്ങളെ ഇവിടെ കാണാൻ കഴിയും. അത്രയധികം മൃഗങ്ങൾ വിഹരിക്കുന്ന ഈ സ്ഥലത്ത് ചുറ്റിസഞ്ചരിക്കുമ്പോള്‍ വനത്തിലൂടെ സഞ്ചരിക്കുന്ന ഒരു അനുഭൂതിയാണ് സഞ്ചാരികൾക്ക് ലഭിക്കുക. സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണ് അരിജ്ഞർ അണ്ണാ സുവോളിക്കൽ പാർക്ക്.
 
പുലിക്കാട്ട്‌ തടാകം:
 
webdunia
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപ്പുജല തടാകമാണ് പുലിക്കാട്ട്‌ തടാകം. തമിഴില്‍ പഴവെര്‍ക്കാട്‌ എറി എന്നാണ് ഈ തടാകം അറിയപ്പെടുന്നത്. തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും അതിര്‍ത്തിയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ധാരാളം മൃഗങ്ങളും പക്ഷികളുമാണ് ഈ തടാകത്തിലും പരിസരങ്ങളിലുമായി അധിവസിക്കുന്നത്. അരണി, കലംഗി, സ്വര്‍ണ്ണമുഖി എന്നീ നദികളാണ്‌ പുലിക്കാട്ട്‌ തടാകത്തെ ജലസമ്പന്നമാക്കുന്നത്‌. കൊക്കുകളെ കാണാനായി ധാരാളം സഞ്ചാരികള്‍ ഈ തടാകം സന്ദര്‍ശിക്കുന്നുണ്ട്‌. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ്‌ തടാക സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.
 
കപാലീശ്വര ക്ഷേത്രം:
 
webdunia
ചെന്നൈ നഗരത്തിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് കപാലീശ്വര ക്ഷേത്രം. ഏഴു നിലകളുള്ള ഗോപുരവും, രണ്ടു പ്രകാരങ്ങളും ഉള്ള കപാലീശ്വരർ ക്ഷേത്രം ചെന്നൈയിലെ മൈലാപൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം ആരാണ് നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ ഇപ്പോളും വ്യക്തതയില്ല. പോര്‍ച്ചുഗീസ് ഗായകരായ നായന്മാരുടെ ഗാനങ്ങളില്‍ നിന്നും ഏഴാം നൂറ്റാണ്ടില്‍ പല്ലവരാജാക്കന്മാരണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ദ്രാവിഡ വാസ്തു വിദ്യയുടെ ഒരു ക്ലാസിക് ഉദാഹരണമാണ് കപാലീശ്വര ക്ഷേത്രം. തമിഴ് മാസം ചിത്തിരയിൽ ബ്രഹ്മോത്സവം നടക്കുന്ന ഈ ക്ഷേത്രത്തിൽ പ്രദോഷ ദിവസങ്ങളിൽ തിരക്ക് കൂടുതലായിരിക്കും.
 
ബ്രീസി ബീച്ച്:
 
webdunia
ചെന്നൈയിൽ വാൽമീകി നഗറിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. വ്യവസായിക സമുച്ചയങ്ങളോ മറ്റോ ഈ ബീച്ചിന് പരിസരത്ത് സ്ഥിതിചെയ്യുന്നില്ല. അതുകൊണ്ട് തന്നെ വളരെ ശുദ്ധമായ അന്തരീക്ഷമാണ് ഈ ബീച്ചില്‍ ലഭ്യമാകുന്നത്. വളരെ ശുദ്ധമായ സമുദ്രജലമായത് കൊണ്ടുതന്നെ വാട്ടർ സ്പോർട്സും ഇവിടെ നടത്താറുണ്ട്. ഇവിടുത്തെ സൂര്യാസ്തമയവും വളരെ മനോഹരമാണ്. കൂ‍ടാതെ ഈ ബീച്ചില്‍ ബോട്ട് സവാരി നടത്താനുള്ള സൌകര്യവും ഉണ്ട്.  
 
നാഷണല്‍ ആര്‍ട്ട് ഗാലറി:
 
webdunia
ചെന്നൈയിലെ ഏറ്റവും പഴക്കമുള്ള ഈ ആർട്ട് ഗാലറിയാണ് ഇത്. ചെന്നൈ എഗ്മോറിലാണ് സ്ഥിതി ചെയ്യുന്നത്. ആന്ധ്രപ്രദേശ് നിന്ന് കൊണ്ടുവന്ന ചെങ്കല്ല് ഉപയോഗിച്ച് 1906ലാണ് ഈ ആർട്ട് ഗാലറി നിർമ്മിച്ചിരിക്കുന്നത്. തഞ്ചാവൂർ പെയിന്റിംഗ് ഗാലറി, രവിവർമ്മ പെയിന്റിംഗ് ഗാലറി തുടങ്ങിയവയും ഗുഹാ ചിത്രങ്ങളും മറ്റുമെല്ലാം ഈ ആര്‍ട്ട് ഗാലറിയില്‍ ദൃശ്യമാണ്.
 
കന്നിമാര ലൈബ്രറി:
 
webdunia
ഇന്ത്യയിലെ നാല് പ്രധാന ഡിപ്പോസിറ്ററി ലൈബ്രറികളില്‍ ഒന്നാണ് ചെന്നൈ എ‌ഗ്‌മോറിലെ കന്നിമാര ലൈബ്രറി. 1890ലാണ് ഈ ലൈബ്രറി സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന എ‌ല്ലാ മാസികകളുടെയും പുസ്തകങ്ങളുടേയും ഒരു കോപ്പി ഈ ‌‌ലൈബ്രറിയില്‍ സൂ‌ക്ഷിച്ച് വയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള ലൈബ്രറികളെയാണ് ഡെപ്പോസിറ്ററി ലൈബ്രറി എന്ന് വിളിക്കുന്നത്.    
 
ലിറ്റിൽ മൗണ്ട് ദേവാലയം:
 
webdunia
സൈദാപേട്ടയിലെ മറൈമലൈ അടികൾ പാലത്തിനരുകിലുള്ള പറങ്കിമലയുടെ മുകളിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. 1551-ൽ പോർച്ചുഗീസുകാരാണ് പഴയ പള്ളി നിർമ്മിച്ചത്. 1970-ൽ പുനരുദ്ധാരണ പ്രവൃത്തികൾ നടന്നപ്പോളാണ് പുതിയ പള്ളി നിർമ്മിച്ച് ലിറ്റിൽ മൗണ്ട് ചര്‍ച്ച് എന്നാക്കിമാറ്റിയത്. ഈസ്റ്ററിന്റെ അഞ്ചാം ശനിയാഴ്ച ദിവസമാണ് വാർഷികോത്സവം നടക്കുന്നത്. ഈ ചർച്ച് നിൽക്കുന്ന പ്രദേശത്തു നിന്നും കുറച്ചു താഴെയായി കാണപ്പെടുന്ന ഒരു ഗുഹയിൽ യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലൻമാരിൽ ഒരാളായ തോമാശ്ലീഹാ താമസിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ഗുഹ ഇപ്പോഴും സംരക്ഷിക്കപ്പെട്ടു വരുന്നുണ്ട്.  
 
മഹാബലിപുരം:
 
webdunia
പ്രാ‌ചീന കാ‌ലത്തെ തുറമുഖ നഗരമായിരുന്ന മഹാബലി‌പുരം അ‌ത്‌ഭുതങ്ങളുടെ ഒരു കലവറതന്നയാണ്. ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രാചിനകാലത്ത് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളാണ് മഹാബലിപുരത്തിന്റെ പ്രത്യേകത. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തോട് മുഖം നോക്കി നില്ക്കുന്ന ഷോര്‍ ടെമ്പിള്‍ ആണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദേവാലയം. പാറയില്‍ കൊത്തിയുണ്ടാക്കിയിരിക്കുന്ന ടൈഗേര്‍സ് കേവും ഒരു ഹിന്ദു ക്ഷേത്രമായി കണക്കാക്കപ്പെടുന്നു. ഇത് മഹാബലിപുരത്തെ സലുവങ്കുപ്പം എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഗുഹാമുഖത്ത് കൊത്തിവെച്ചിരിക്കുന്ന കടുവത്തലകളുടെ രൂപമുള്ളതാണ് ഇതിനു ടൈഗേര്‍സ് കേവ് എന്ന പേര് വരാന്‍ കാരണം. എട്ടാം നൂറ്റാണ്ടില്‍ പല്ലവ രാജാക്കന്മാര്‍ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന ഈ നിര്‍മ്മിതി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും ഭംഗിയേറിയ ഒന്നാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാളി സ്‌പെഷ്യല്‍ മീന്‍കറിയുണ്ടാക്കാന്‍ ഇനി സാവല്‍ ദത്തയുടെ ഗാനം കേട്ടാല്‍ മതി