Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരൂ... ഈ വേനൽക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളിലൂടെ ഒരു യാത്രപോകാം !

ഇന്ത്യയിലെ വേനൽക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങൾ

വരൂ... ഈ വേനൽക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളിലൂടെ ഒരു യാത്രപോകാം !
, വെള്ളി, 19 മെയ് 2017 (16:40 IST)
മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും അറിവിന്റെ ചക്രവാളം വികസിപ്പിക്കുന്നതിനുമായാണ് സാധാരണ വിനോദ സഞ്ചാര യാത്രകള്‍ നടത്താറുള്ളത്. രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഒട്ടനവധി മാനങ്ങള്‍ ഇന്ന് ടൂറിസത്തിന് കൈവന്നിട്ടുണ്ട്. ആധുനിക ലോകത്തിലെ ഏറ്റവും പ്രധാനമായ വ്യവസായമായി വിനോദസഞ്ചാരം മാറിയിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് നിരവധി വേനൽക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളുണ്ട്. ഏതെല്ലാമാണ് അവയെന്ന് നോക്കാം.
 
ഷില്ലോങ്ങ്: മേഘാലയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ഷില്ലോങ്ങ്‍. ഖാസി, ജയന്തിയ ഹിൽസ് എന്നീ പ്രദേശങ്ങളുടെ സിവിൽ സ്റ്റേഷൻ ബ്രിട്ടീഷുകാർ നിർമ്മിക്കുന്നതുവരെ ചെറിയ ഒരു ഗ്രാമം മാത്രമായിരുന്നു ഷില്ലോങ്ങ്.  സുർമ നദീതടത്തിന്റെയും ബ്രഹ്മപുത്ര നദീതടത്തിന്റെയും ഇടയിലുള്ള പ്രദേശമായതിനാലും വേനൽക്കാലതാപനില താരതമ്യേന കുറഞ്ഞ പ്രദേശമായതിനാലും ഏറ്റവും നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമയി ഷില്ലോങ്ങ് മാറി. 
 
ജമ്മു കാശ്മീര്‍: പൂക്കള്‍, തടാകങ്ങള്‍, പഴവര്‍ഗങ്ങള്‍, കുന്നുകള്‍, മഞ്ഞുമലകള്‍ എന്നിവയെല്ലാം ചേര്‍ന്ന് വര്‍ണാഘോഷമാക്കിയ ഒരിടമാണ് കാശ്മീര്‍. 'ടൂറിസ്റ്റുകളുടെ പറുദീസ' എന്ന പേരിലാണ് കാശ്മീര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ദാല്‍ തടാകത്തിലെ ഹൗസ്ബോട്ടുകളാണ് കാശ്മീരിലെ ഏറ്റവും വലിയ ആകര്‍ഷണം.  ഷാലിമാര്‍ ഉദ്യാനം മറ്റൊരു പ്രധാന ആകര്‍ഷണമാണ്.  
 
ഹിമാചല്‍ പ്രദേശ്: സൗമ്യസുന്ദരമായ ഹിമാചല്‍ പ്രദേശാണ് മറ്റൊരു നല്ല വേനല്‍ക്കാല വിശ്രമകേന്ദ്രം. സിംലയിലും കുളുവിലും-മണാലിയിലും സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടുകള്‍ ഹിമാചല്‍പ്രദേശിലെ ഏറ്റവും പ്രസിദ്ധമായ ആധുനിക ടൂറിസ്റ്റ് സങ്കേതങ്ങളാണ്. ഹിമാലയന്‍ നാഷണല്‍ പാര്‍ക്കിനടുത്ത് സ്ഥിതിചെയ്യുന്ന പ്രകൃതി സ്നേഹികളുടെ സ്വര്‍ഗമെന്നറിയപ്പെടുന്ന തിര്‍ത്തന്‍ വാലിയും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.
 
ഊട്ടി: തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയുമാണ് ഊട്ടി. സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണിത്. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ്‌ ഊട്ടി അറിയപ്പെടുന്നത്. ഇന്ത്യയിൽ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നായ ഊട്ടിയെ ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായാണ്‌ വികസിപ്പിച്ചത്.
 
മൂന്നാര്‍: ഇടുക്കി ജില്ലയിലെ ഒരു ചെറു പട്ടണമാണ് മൂന്നാർ. പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണിത്. വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാർ പട്ടണവുമാണ് മൂന്നാർ എന്നറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 14 °C നും 26 °C നും ഇടയിലാണ് അവിടുത്തെ താപനില. ഓഗസ്റ്റ് മുതല്‍ മാർച്ച് വരെയുള്ള കാലയളവിലാണ് ഇവിടെ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏദന്‍‌തോട്ടത്തിലെ മാലിനി ഇനി മമ്മൂട്ടിയുടെ നായിക, കോഴി തങ്കച്ചനില്‍ അനു സിത്താര