Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 കോടിയും മകളെയും ഉപേക്ഷിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും സന്യാസി ജീവിതത്തിലേക്ക് !

100 കോടിയും മകളെയും ഉപേക്ഷിച്ച ഭര്‍ത്താവിന് പിന്നാലെ യുവതിയും സന്യാസിനിയായി

100 കോടിയും മകളെയും ഉപേക്ഷിച്ച  ഭര്‍ത്താവിന് പിന്നാലെ ഭാര്യയും സന്യാസി ജീവിതത്തിലേക്ക് !
സൂറത്ത് , ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (09:26 IST)
100 കോടി രൂപയുടെ സ്വത്തുക്കളും മൂന്നുവയസുകാരിയായ മകളെയും ഉപേക്ഷിച്ച് ജൈന സന്യാസിയായ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും സന്യാസ ജീവിതത്തിലേക്ക്. മധ്യപ്രദേശിലെ അനാമിക റാത്തോഡ് ആണ് കഴിഞ്ഞ ദിവസം സൂറത്തില്‍ നടന്ന ചടങ്ങില്‍ സന്യാസിനിയായത്.
 
ഇനി മുതല്‍ സാധ്വി അനാകാര്‍ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുക. ഇവരുടെ ഭര്‍ത്താവ് സുമിത് റാത്തോഡ് കഴിഞ്ഞദിവസം ഇതേ സ്ഥലത്തുവെച്ച് സന്യാസിയായിരുന്നു. എന്നാല്‍, അനാമികയുടെ സന്യാസം വിവാദത്തിലായി. പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപേക്ഷിച്ച് സന്യാസ ജീവിതത്തിലേക്ക് കടക്കുന്നതിനെതിരെ നിയമപ്രശ്‌നം ഉയര്‍ന്നുവന്നതോടെ ഇവരുടെ ചടങ്ങ് നീട്ടിവെക്കുകയായിരുന്നു.
 
ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉപദേശിച്ചിട്ടും ഇവര്‍ തീരുമാനത്തില്‍ നിന്നും പിറകോട്ട് പോയില്ല. 
തന്റെ മകള്‍ ഒരിക്കലും അനാഥയാകില്ലെന്നാണ് ഇതുസംബന്ധിച്ച് അനാമിക അധികൃതര്‍ക്ക് ഉറപ്പു നല്‍കിയത്. സഹോദരനും സഹോദര ഭാര്യയും മകളെ ദത്തെടുക്കും. പിതാവിന്റെ കുടുംബം സമ്പന്നരാണ്. മകള്‍ക്കുവേണ്ടതെല്ലാം നല്‍കാന്‍ അവര്‍ക്ക് സാധിക്കുമെന്നും അനാമിക പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ദൈവത്തെ ഓർത്തു മത മത്സരത്തിന്റെ പേരിൽ നമ്മുടെ നാട് നശിപ്പിക്കരുത് ’: പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍