Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദായനികുതി റിട്ടേൺ സമർപ്പിക്കാന്‍ ആധാറിന്റെ ആവശ്യമില്ല: മദ്രാസ് ഹൈക്കോടതി

ആധാറില്ലാതെ ആദായനികുതി അടയ്ക്കാൻ അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ആദായനികുതി റിട്ടേൺ സമർപ്പിക്കാന്‍ ആധാറിന്റെ ആവശ്യമില്ല: മദ്രാസ് ഹൈക്കോടതി
ചെന്നൈ , ബുധന്‍, 1 നവം‌ബര്‍ 2017 (10:58 IST)
ആധാറില്ലാതെ ആദായനികുതി റിട്ടേൺ സമർപ്പിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ആധാർ നിർബന്ധമാണെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെ മറികടന്നാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. മാത്രമല്ല, ആധാറില്ലാതെ റിട്ടേൺ സമർപ്പിക്കുന്നതിന് ഹർജിക്കാരിക്കു മദ്രാസ് ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു.   
 
പ്രീതി മോഹൻ എന്ന യുവതിക്കാണ് ആധാർ ഇല്ലാതെ ആദായനികുതി റിട്ടേൺ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ടി.എസ്. ശിവഗ്‍നാനം ഇടക്കാല ഉത്തരവിറക്കിയത്. ആദായനികുതി റിട്ടേൺ സമര്‍പ്പിക്കുന്നതിനായി പാനും ആധാറും ബന്ധിപ്പിക്കണമെന്ന ഉത്തരവാണ് കേന്ദ്രം പുറപ്പെടുവിച്ചത്. 
 
ഇതടക്കം ആധാറുമായി ബന്ധപ്പെട്ടുള്ള ഹർജികളെല്ലാം പരിശോധിക്കാൻ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ സുപ്രധാന തീരുമാനമെന്നതും ശ്രദ്ധേയമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എൽഡിഎഫിനെ പൊളിക്കാനല്ല, ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ യാത്ര നടത്തുന്നത്: തോമസ് ചാണ്ടിക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ