Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്ത്

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്ത്

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്ത്
ചെന്നൈ , തിങ്കള്‍, 21 ഓഗസ്റ്റ് 2017 (16:22 IST)
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അനിശ്ചിതത്വം തുടരവെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ കമല്‍ഹാസന്‍ രംഗത്ത്. കശ്മീരിന്റെ പേരിലും മഹാത്മാഗാന്ധിയുടെ പേരിലും ജനത്തെ കബളിപ്പിച്ച ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ കാവിയുടെ പേരില്‍ ജനത്തെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പ്രതിസന്ധികൾ തുടരവെ തമിഴ്‌നാട് മന്ത്രിമാര്‍ക്കെതിരെ കമല്‍‌ഹാസന്‍ നേരത്തെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് താരത്തിനെതിരെ ആഞ്ഞടിച്ച് റവന്യൂമന്ത്രി ആര്‍ബി ഉദയകുമാര്‍ രംഗത്തെത്തിയിരുന്നു. കമല്‍ഹാസന് മാനസിക രോഗമാണെന്നാണ് മന്ത്രി പറഞ്ഞത്.

അതിനിടെ കമല്‍ഹാസന്‍ ഡിഎംകെയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ആഴ്‌ച നടന്ന പരിപാടിയില്‍ രജനീകാന്തിനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിനുമൊപ്പം കമല്‍ഹാസന്‍ വേദി പങ്കിട്ടത് വലിയ വാര്‍ത്തയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ലൈംഗിക ദാരിദ്ര്യം സണ്ണിയെ കാണാന്‍ വന്നവര്‍ക്കല്ല‘; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്