Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പശുവിനെ കറന്ന് ലക്ഷങ്ങൾ സമ്പാദിക്കൂ’; ബിപ്ലബിന് പിന്തുണയുമായി അമുൽ

പശുവിനെ കറന്ന് പാൽ വിറ്റാൽ പത്ത് ലക്ഷം? - അമുലിന്റെ പ്രസ്താവനയിൽ കണ്ണു‌തള്ളി സോഷ്യൽ മീഡിയ

‘പശുവിനെ കറന്ന് ലക്ഷങ്ങൾ സമ്പാദിക്കൂ’; ബിപ്ലബിന് പിന്തുണയുമായി അമുൽ
, ബുധന്‍, 2 മെയ് 2018 (09:55 IST)
ത്രിപുരയിലെ യുവാക്കളോട് സർക്കാർ ജോലിക്ക് വേണ്ടി കഷ്ടപ്പെടാതെ പശുവിനെ വളർത്തി ലക്ഷങ്ങൾ സമ്പാദിക്കൂ എന്ന് ഉപദേശിച്ച മുഖ്യമന്ത്രി ബിപ്ലവ് ദേബിന് പിന്തുണയുമായി അമുല്‍. ബിപ്ലബിന്റെ നിര്‍ദേശം വളരെ നല്ലതാണെന്നാണ് അമൂല്‍ മാനേജിങ് ഡയറക്ടര്‍ ആര്‍.എസ്.സോധി പറയുന്നത്. 
 
യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കുവേണ്ടി സമയം കളയാതെ പശുവിനെ വാങ്ങി പാല്‍ വിറ്റാല്‍ പത്തു വര്‍ഷം കൊണ്ടു 10 ലക്ഷം രൂപ സമ്പാദിക്കാമെന്ന ബിപ്ലവിന്റെ പ്രസ്താവനയെയാണ് സോധി പിന്തുണച്ചത്. പാല്‍ക്ഷാമം അനുഭവിക്കുന്ന ത്രിപുരയ്ക്ക് വളരെ മികച്ച ഉപദേശമാണ് അദ്ദേഹം നൽകിയതെന്നും അമുൽ അഭിപ്രായപ്പെട്ടു.
 
ത്രിപുരയിലെ യുവാവിന് 10 പശുക്കളുണ്ടെങ്കില്‍ പ്രതിവര്‍ഷം 67 ലക്ഷം രൂപ സമ്പാദിക്കാം’ സോധി വ്യക്തമാക്കി. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നേതാക്കളുടെ പിന്നാലെ നടക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിക്കുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി വീണ്ടും സഖാവാകുന്നു! പികെയ്ക്ക് വഴികാട്ടി ആകുന്നത് ശ്രീനിവാസൻ?