Select Your Language

Notifications

webdunia
webdunia
webdunia
webdunia

April Fools Day 2024: വിഡ്ഡിദിനത്തിന്റെ ചരിത്രം ഇതാണ്

April Fools Day 2024: വിഡ്ഡിദിനത്തിന്റെ ചരിത്രം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 1 ഏപ്രില്‍ 2024 (09:31 IST)
വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സില്‍ തുടങ്ങിയ ആഘോഷമാണ് ഇന്ന് ലോകം മുഴുവന്‍ വിഡ്ഡി ദിനമായി കൊണ്ടാടുന്നത്. ചരിത്ര താളുകള്‍ പരതിയാല്‍ വളരെ ചെറുതല്ലാത്ത രസകരമായ ഒരു സംഭവത്തില്‍ നിന്നാണ് ഇതിന്റെ തുടക്കമെന്ന് മനസിലാകും. ചാള്‍സ് ഒന്‍പതാമന്റെ ഭരണകാലം, പോപ്പായിരുന്ന ഗ്രിഗോറിയന്‍ ഒരു പുതിയ കലണ്ടര്‍, ക്രിസ്തുമത വിശ്വാസികള്‍ക്കായി പ്രാബല്യത്തില്‍ വരുത്തി. ഇത് 1562 ലായിരുന്നു.
 
അതുവരെ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 1 വരെയാണ് പുതുവത്സരമായി ആഘോഷിച്ചിരുന്നത്. എന്നാല്‍ ഗ്രീഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ജനുവരി 1നാണ് പുതുവത്സരം. പുതിയ കലണ്ടര്‍ പ്രാബല്യത്തല്‍ വന്നതോടെ പഴയ രീതിയില്‍ ഏപ്രില്‍ 1ന് പുതുവത്സരം ആഘോഷിക്കുന്നവരെ ഏപ്രില്‍ ഫൂളുകള്‍ എന്നു വിളിച്ചു തുടങ്ങി. ഇങ്ങനെ വിളിക്കാന്‍ മറ്റൊരു കാരണം കൂടി ചരിത്രം പറയുന്നുണ്ട്.
 
അന്നത്തെ കാലത്ത് വാര്‍ത്താവിനിമയ ഉപാധികള്‍ നാമമാത്രമായിരുന്നു. അതിനാല്‍ രാജപരിഷ്‌കാരങ്ങള്‍ ജനങ്ങളില്‍ എത്തുന്നതിന് വളരെ താമസം നേരിട്ടിരുന്നു. കൂടാതെ യാഥാസ്ഥിതികരായ ചിലര്‍ പുത്തന്‍ പരിഷ്‌കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറായതുമില്ല. അവരാണ് ഏപ്രില്‍ ഫൂളുകളായി അറിയപ്പെട്ടത്. എന്തായാലും 18-ാം നൂറ്റാണ്ടോടുതകൂടി ഇംഗ്‌ളണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും ഈ ആഘോഷത്തിന് പ്രചാരം വര്‍ദ്ധിച്ചു. തുടര്‍ന്ന് ഇംഗ്‌ളണ്ടിന്റെ കോളനികളിലേക്കും ഇവ വ്യാപിച്ചു.
 
ഇന്ന് ലോകജനത മുഴുവന്‍ ഏപ്രില്‍ ഫൂള്‍ കൊണ്ടാടുന്നു. ഓരോ നാടും അവരുടെ സ്വന്തം തമാശകളും വിഡ്ഡിത്തരങ്ങളുമായി ഏപ്രില്‍ ഫൂള്‍ ആഘോഷമായി കൊണ്ടാടുന്നു. അന്ന് ജാതിമതപ്രായഭേദമില്ലാതെ ആര്‍ക്കും ആരെയും പറ്റിക്കാം- പക്ഷെ ഈ സ്വാതന്ത്യം പരിധി വിട്ടാല്‍ ആരും വെച്ചുെ പാറുപ്പിക്കില്ല- കോട്ടോ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് അക്രമകാരികളായ 23 ഇനം വിദേശനായകളുടെ പ്രജനനം അനുവദിച്ച് ഹൈക്കോടതി