Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹോദരിമാരെ മാനഭംഗപ്പെടുത്തി കെട്ടിത്തൂക്കിയ കേസ് സിബിഐക്ക്

സഹോദരിമാരെ മാനഭംഗപ്പെടുത്തി കെട്ടിത്തൂക്കിയ കേസ് സിബിഐക്ക്
ലക്നൌ , ശനി, 31 മെയ് 2014 (15:40 IST)
ഉത്തര്‍പ്രദേശിലെ ബദുയുനില്‍ സഹോദരിമായ ദളിത് പെണ്‍കുട്ടികളെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസ് സിബിഐക്കു വിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. പൊലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികളായ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം ഫലപ്രദമാകില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 
 
അതിനിടെ പെണ്‍കുട്ടികളുടെ ബന്ധുക്കളെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐക്കു വിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്.
 
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബന്ധുക്കളായ 14, 15 വയസുള്ള പെണ്‍കുട്ടികളെ വീട്ടില്‍നിന്ന് കാണാതായത്. പിന്നീടു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടികള്‍ ക്രൂരമായ കൂട്ടമാഭംഗത്തിനിരയായിട്ടുണ്ടെന്നു തെളിഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam