Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാങ്കേതികവിദ്യയുടെ ഉപയോഗം തുണയായെന്ന് പ്രധാനമന്ത്രി; ലാഭിക്കാനായത് 65,000 കോടി രൂപ

സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ 65,000 കോടി ലാഭിക്കാനായി: മോദി

സാങ്കേതികവിദ്യയുടെ ഉപയോഗം തുണയായെന്ന് പ്രധാനമന്ത്രി; ലാഭിക്കാനായത് 65,000 കോടി രൂപ
ന്യൂഡല്‍ഹി , വ്യാഴം, 23 നവം‌ബര്‍ 2017 (17:00 IST)
രാജ്യം കൈവരിച്ച സാങ്കേതികവിദ്യയുടെ ഗുണങ്ങളും സൗകര്യങ്ങളും എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധാർ അടക്കമുള്ള സംവിധാനങ്ങളിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭമാണ് സര്‍ക്കാരിന് നേടാന്‍ കഴിഞ്ഞത്. വലിയ കംപ്യൂട്ടറുകളിൽ ചെയ്തിരുന്ന കാര്യങ്ങളെല്ലാം കൈപ്പിടിയിലൊതുങ്ങുന്ന സ്മാർട്ട് ഫോണുകളിലേക്കും ഗാഡ്ജറ്റുകളിലേക്കും മാറ്റാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിഞ്ഞു. രണ്ടു പതിറ്റാണ്ടിനിടയില്‍ സൈബർ സ്പേസിൽ വലിയ മാറ്റങ്ങളാണുണ്ടായതെന്നും മോദി വ്യക്തമാക്കി. 
 
അഞ്ചാമത് സൈബർ സ്പേസ് ആഗോള സമ്മേളനം ഡൽഹിയിൽ ഉദ്ഘാടനം ചെയ്യവെയാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിങ്ങനെയുള്ളവയെല്ലാം സാധാരണനിലയിലേക്ക് മാറി. ആധാർ, ബാങ്ക് അക്കൗണ്ട് എന്നിവ സംയോജിപ്പിച്ച് സബ്സിഡി നേരിട്ടു കൊടുക്കാന്‍ തുടങ്ങിയതോടെ ഏകദേശം10 ബില്യൻ ഡോളർ ( 65,000 കോടി രൂപ) സർക്കാരിനു ലാഭിക്കാന്‍ കഴിഞ്ഞെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വന്ദേമാതരം വിളിക്കാതെ ഇന്ത്യയില്‍ നില്‍ക്കാനാവില്ല’: ദളിത് എഴുത്തുകാരന് ബിജെപിക്കാരുടെ മര്‍ദ്ദനം