Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാണ് പകിസ്ഥാനെ പാഠം പഠിപ്പിക്കുന്നതിനുള്ള സമയം: അതിർത്തിയിൽ പാകിസ്ഥാന്റെ ആക്രമണങ്ങളിൽ തുറന്നടിച്ച് ഇന്ത്യൻ കരസേനാ മേധാവി

ഇതാണ് പകിസ്ഥാനെ പാഠം പഠിപ്പിക്കുന്നതിനുള്ള സമയം: അതിർത്തിയിൽ പാകിസ്ഥാന്റെ ആക്രമണങ്ങളിൽ തുറന്നടിച്ച് ഇന്ത്യൻ കരസേനാ മേധാവി
, ശനി, 22 സെപ്‌റ്റംബര്‍ 2018 (20:24 IST)
ജമ്മു കശ്മീരിൽ പാകിസ്ഥാൻ സേനയും തീവ്രവാദികളൂം നടത്തുന്ന കിരാദ പ്രവർത്തനങ്ങളിൽ തുറന്നടിച്ച് ഇന്ത്യൻ കരസേനാ മേധാവി ബിപിൻ റാവത്ത്. പാകിസ്ഥാന് മറുപടി നൽകാൻ ഏറ്റവും ഉചിതമായ സമയം ഇതാണെന്ന് ബിപിൻ റാവത്ത് പറഞ്ഞു. വാർത്താ ഏജൻസിയായ എ എൻ ഐയാണ് ഇതു സംബധിച്ച് വാർത്ത പുറത്തുവിട്ടത്.
 
പാകിസ്ഥാൻ നടത്തുന്ന കിരാദമായ അക്രമങ്ങൾക്ക് ശക്തമായ നടപടികൾ നമ്മൾ സ്വീകരിക്കണം. അതേ നാണയത്തിൽ തന്നെ മറുപടി നൽകാൻ നമുക്കാവുകയും ചെയ്യും. എന്നാൽ ഇവിടുത്തെപോലെ തന്നെ നിരപരാധികളായ പലരും ദുഃഖം അനുഭവിക്കും എന്നു ചിന്തിക്കുമ്പോൾ വേദന തോന്നുന്നു. 
 
ചർച്ചയിൽ നിന്നും പിൻ‌മാറിയ ഇന്ത്യയുടെ നിലപാട് വ്യക്തമാണ് തീവ്രവാദവും സമാധാനവും ഒരുമിച്ചുകൊങ്ങുപ്പൊവാൻ സാധിക്കില്ല. ആദ്യം പാകിസ്ഥാൻ തീവ്രവാദം ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കനമെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചർച്ചയിൽ നിന്നും ഇന്ത്യ പിന്മാറിയതിൽ വിമർശിച്ച് പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ രംഗത്തുവന്നതിനു പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രതികരണം 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്കൂൾ ബസ്സിൽ മൂന്നുവയസുകാരി ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയായി