Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോദ്യപേപ്പര്‍ ചോര്‍ന്നു; രണ്ടു പരീക്ഷകള്‍ റദ്ദാക്കി - വീണ്ടും പരീക്ഷ നടത്തുമെന്ന് സിബിഎസ്ഇ

ചോദ്യപേപ്പര്‍ ചോര്‍ന്നു; രണ്ടു പരീക്ഷകള്‍ റദ്ദാക്കി - വീണ്ടും പരീക്ഷ നടത്തുമെന്ന് സിബിഎസ്ഇ

ചോദ്യപേപ്പര്‍ ചോര്‍ന്നു; രണ്ടു പരീക്ഷകള്‍ റദ്ദാക്കി - വീണ്ടും പരീക്ഷ നടത്തുമെന്ന് സിബിഎസ്ഇ
ന്യൂ​ഡ​ൽ​ഹി , ബുധന്‍, 28 മാര്‍ച്ച് 2018 (16:54 IST)
ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സി​ബി​എ​സ്ഇ​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി. പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര​വും പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. പരീക്ഷ റദ്ദാക്കിയതായി സിബിഎസ്ഇ  ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ അ​റി​യി​ച്ചു.

പ​രീ​ക്ഷ​ക​ൾ വീ​ണ്ടും ന​ട​ത്തു​മെ​ന്നും തിയതി ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സിബിഎസ്ഇ വെബ്സൈറ്റിലായിരിക്കും ഇക്കാര്യം അറിയിക്കുക.

പത്താം ക്ലാസിലെ കണക്കും12 ക്ലാസുകളിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷകളാണ് വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കണക്ക് പരീക്ഷ ഇന്നു രാവിലെയാണു നടന്നത്. ഇക്കണോമിക്സ് പരീക്ഷ ഇക്കഴിഞ്ഞ തിങ്കളാഴ്ചയും.

കഴിഞ്ഞ ദിവസം രാത്രിയാണ് കണക്കു പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത്. ഇത് അധികൃതർക്കു ലഭിച്ചിരുന്നു. ഇന്നു നടന്ന പരീക്ഷയുടെ പേപ്പറുമായി ഒത്തുനോക്കിയപ്പോഴാണ് പേപ്പർ ചോർന്നതായി തെളിഞ്ഞത്. ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ൽ ഡ​ൽ‌​ഹി​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗഹാർദ്ദപരമായ സമീപനമാണ് പൊലീസിനുള്ളത്, ഒറ്റപ്പെട്ട സംഭവങ്ങളില്‍ നടപടിയുണ്ടാകും; കീഴാറ്റൂർ ചര്‍ച്ച ചെയ്‌തില്ല: മുഖ്യമന്ത്രി