Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന് സാമൂഹിക പ്രവര്‍ത്തകര്‍

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
, ശനി, 7 ഏപ്രില്‍ 2018 (11:54 IST)
ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന സാ‍മൂഹിക പ്രവര്‍ത്തകരുടെ പരാതിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പ്രണബ് എഴുതിയ ‘ദ് ടര്‍ബുലന്റ് ഇയേഴ്‌സ് 198096’ എന്ന പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെയാണ് ഹൈക്കോടതിയുടെ നടപടി.
 
ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് പ്രകാശനം ചെയ്ത പുസ്തകത്തില്‍ പ്രണബ് മുഖര്‍ജി ഹിന്ദുക്കള്‍ക്കെതിരായി പ്രസ്താവനകള്‍ നടത്തിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പുസ്തകം ഹിന്ദു വികാരങ്ങള്‍ വൃണപ്പെടുത്തുന്നുണ്ടെന്നും അതിനാല്‍ വിപണയില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇവര്‍ കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. 
 
ഇതിന്റെ സത്യാവസ്ഥ അറിയാനാണ് ഗ്രന്ഥകര്‍ത്താവായ മുന്‍ രാഷ്ട്രപതിക്ക് നോട്ടീസ് നല്‍കിയത്. ഒരു സാമൂഹിക പ്രവര്‍ത്തകനും ഏതാനും അഭിഭാഷകരുമാണു ഹര്‍ജി നല്‍കിയിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോളിവുഡ് സൂപ്പര്‍താരത്തിന് വീണ്ടും തിരിച്ചടി