Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി; പ്രധാനമന്ത്രിയുമായും സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തും - ഈ ​ദി​വ​സം സാ​ധ്യ​മാ​യ​തി​ന് ദൈ​വ​ത്തി​ന് ന​ന്ദിയെന്ന് ഫാ. ​ടോം

ഫാ. ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി; പ്രധാനമന്ത്രിയുമായും സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തും - ഈ ​ദി​വ​സം സാ​ധ്യ​മാ​യ​തി​ന് ദൈ​വ​ത്തി​ന് ന​ന്ദിയെന്ന് ഫാ. ​ടോം
ന്യൂ​ഡ​ൽ​ഹി , വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (10:09 IST)
യെ​മ​നി​ൽ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ ​നി​ന്നു മോ​ചിതനാ​യ ഫാ. ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിലെത്തി. റോമിൽനിന്നുള്ള എയർ ഇന്ത്യയുടെ വിമാനത്തിലാണ് ഫാ. ടോം ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്. ഇന്ന് 11.30ന് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
 
നാളെ ബെംഗളൂരുവിലേക്കു തിരിക്കുന്ന ഫാ. ടോം ഞായറാഴ്ച രാവിലെയായിരിക്കും കേരളത്തിലെത്തുക. ചൊവ്വാഴ്ച തിരുവനന്തപുരത്തു വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. "ഞാ​ൻ വ​ള​രെ സ​ന്തോ​ഷ​വാ​നാ​ണ്, ഈ ​ദി​വ​സം സാ​ധ്യ​മാക്കിതന്നതിന് ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്നു. എ​ല്ലാ​വ​രും അ​വ​ർ​ക്ക് കഴിയുന്ന​വി​ധ​ത്തി​ൽ എന്റെ മോ​ച​ന​ത്തി​നാ​യി ശ്ര​മി​ച്ചു. എ​ല്ലാ​വ​രോ​ടും ന​ന്ദി​പ​റ​യു​ന്നു'-ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഡിഎഫിന്‍റെ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍; ബിജെപിയുമായി സഹകരിക്കുന്ന ബിഡിജെഎസിനെ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല