Select Your Language

Notifications

webdunia
webdunia
webdunia
webdunia

2009 മുതല്‍ ജമ്മു കശ്‌മീരില്‍ നിന്ന് അപ്രത്യക്ഷമായത് 80 ക്ഷേത്രങ്ങളെന്ന് ബിജെഡി എംപി

2009 മുതല്‍ ജമ്മു കശ്‌മീരില്‍ നിന്ന് അപ്രത്യക്ഷമായത് 80 ക്ഷേത്രങ്ങളെന്ന് ബിജെഡി എംപി
ന്യൂഡല്‍ഹി , ശനി, 12 ഡിസം‌ബര്‍ 2015 (08:49 IST)
കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ജമ്മു കശ്‌മീരില്‍ നിന്ന് അപ്രത്യക്ഷമായത് 80 ക്ഷേത്രങ്ങളെന്ന് ബിജു ജനതാദള്‍ എം പി ലോക്‌സഭയില്‍. 2009 മുതലുള്ള കണക്കാണ് ബി ജെ ഡി എം പി ബര്‍തൃഹരി മഹ്‌താബ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
 
സര്‍ക്കാരിന്റെ കണക്കിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് 80 എണ്ണമെങ്കിലും ഇക്കാലയളവില്‍ അപ്രത്യക്ഷമായെന്ന് ബി ജെ ഡി എം പി പറഞ്ഞു. ഏകദേശം, 3.5 ലക്ഷം ഹിന്ദുക്കള്‍ ആണ് കശ്‌മീര്‍ താഴ്‌വരയില്‍ നിലവില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. 
 
2009ല്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുമ്പാകെ ആഭ്യന്തര സെക്രട്ടറി സമര്‍പ്പിച്ച കണക്കു പ്രകാരം 1989നു മുമ്പ് 436 ക്ഷേത്രങ്ങള്‍ കശ്‌മീരില്‍ ഉണ്ടായിരുന്നു. കേടുപാടുകള്‍ പറ്റാത്ത 266 എണ്ണവും കേടുപാടുകള്‍ പറ്റിയ 170 എണ്ണവും പുതുക്കിപ്പണിത 90 ക്ഷേത്രങ്ങളും ഉണ്ട്. ബാക്കിയുള്ള 80 ക്ഷേത്രങ്ങള്‍ക്ക്  എന്തു പറ്റിയെന്നും അദ്ദേഹം ചോദിച്ചു.
 
തീവ്രവാദം ശക്തമായതിനെ തുടര്‍ന്ന് 1990 മുതല്‍ സ്വദേശം വിട്ടു പോകാന്‍ കശ്‌മീരി പണ്ഡിറ്റുകള്‍ നിര്‍ബന്ധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam