Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിന്ദുക്കള്‍ സിനിമ കണ്ടതിനാലാണ് കമല്‍ഹാസന്‍ താരമായത്: ജന ജാഗരണ സമിതി

ഹിന്ദുക്കള്‍ സിനിമ കണ്ടതിനാലാണ് കമല്‍ഹാസന്‍ താരമായത്: ജന ജാഗരണ സമിതി

ഹിന്ദുക്കള്‍ സിനിമ കണ്ടതിനാലാണ് കമല്‍ഹാസന്‍ താരമായത്: ജന ജാഗരണ സമിതി
വിശാഖപട്ടണം , തിങ്കള്‍, 6 നവം‌ബര്‍ 2017 (17:14 IST)
ഹിന്ദുക്കള്‍ സിനിമ കണ്ടത് കൊണ്ടാണ് കമല്‍ഹാസന്‍ താരമായതെന്ന് ജന ജാഗരണ സമിതി. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെങ്കില്‍ കമല്‍ തെളിവുകള്‍ ഹാജരാക്കണം. ഹിന്ദുക്കള്‍ക്കെതിരെ അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്നും സംഘടയുടെ സംസ്ഥാന പ്രസിഡന്റ് കെ വാസു വ്യക്തമാക്കി.

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്നതിന്റെ തെളിവ് കമലിന്റെ പക്കല്‍ ഇല്ലെങ്കില്‍ അദ്ദേഹം പരസ്യമായി മാപ്പ് പറയണം. ഇത്തരം പ്രസ്‌താവനകള്‍ പാടില്ലെന്നും വിശാഖപട്ടണത്ത് ചേര്‍ന്ന പ്രതിഷേധ പരിപാടിയില്‍ വാസു പറഞ്ഞു.

ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പില്‍ കോര്‍പ്പറേഷന്റെ എതിര്‍ വശത്തുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സംഘടന കമല്‍ഹാസനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനത്തിനിടെ ജന ജാഗരണ സമിതി പ്രവര്‍ത്തകര്‍  കമലിന്റെ കോലം കത്തിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവൾക്ക് ഒരേയൊരു ഡിമാൻറ് മാത്രം; ഒരു മഴു പോലും വീഴാതെ അവസാനം വരെ തുണയാകണം - യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു