Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജസ്റ്റിസ് കെ എം ജോസഫ് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ജസ്റ്റിസ് കെ എം ജോസഫ് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ജസ്റ്റിസ് കെ എം ജോസഫ് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
, ചൊവ്വ, 7 ഓഗസ്റ്റ് 2018 (14:29 IST)
സുപ്രീം കോടതി ജഡ്ജിയായി കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ദിര ബാനർജി, വിനീത് ശരൺ എന്നിവരും സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. 
 
ഇന്ദിര ബാനർജി, വിനീത് ശരൺ എന്നിവർക്ക് ശേഷമാണ് കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്‌തത്. കെ.എം. ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ കേന്ദ്രത്തിന്റെ നടപടിയില്‍ നേരത്തെ സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. 
 
ഇന്നത്തെ സത്യപ്രതിജ്ഞയോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ആകെ എണ്ണം 25 ആയി. 31 ജഡ്ജിമാരാണ് സുപ്രീം കോടതിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടത്. ജസ്റ്റിസ് കെ.എം. ജോസഫിനെ സീനിയോറിറ്റി പട്ടികയില്‍ താഴെയാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയോടു ജഡ്ജിമാര്‍ക്കുള്ള വിയോജിപ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണു ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടനുണ്ടാകുമെന്ന് സൂചന