Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുജറാത്തിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്; ഹിമാചലിലും ബിജെപി മുന്നില്‍

ഗുജറാത്തിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്; ഹിമാചലിലും ബിജെപി മുന്നില്‍
, തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (08:38 IST)
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വോട്ടെണ്ണല്‍ ആരംഭിച്ചു. ഗുജറാത്തിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. 93 മൂന്ന് സീറ്റിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. ജിഗ്നേഷ് മേവാനി ലീഡ് ഉയര്‍ത്തുമ്പോള്‍ അൽപേഷ് ഠാക്കൂറും പിന്നിലാണ്‍. അതേസമയം കോൺഗ്രസ് 59 സീറ്റിൽ ലീഡ് ചെയ്യുന്ന ഗുജറാത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണി മുന്നിലാണ്. ഹിമാചലിൽ 16 സീറ്റുകളിൽ ബിജെപി മുന്നിൽ. കോൺഗ്രസ് 10 സീറ്റിൽ ലീഡ് ചെയ്യുന്നു
 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകം എന്നറിയപ്പെടുന്ന ഗുജറാത്തിൽ ഭരണം നിലനിർത്താൻ ബി ജെ പിക്കാകുമോ? അപ്രതീക്ഷിതമായി ഒരു അട്ടിമറി വിജയം ഗുജറാത്തിൽ കോൺഗ്രസിനുണ്ടാകുമോ? തുടങ്ങിയ അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരം ഇന്നുണ്ടാകും. ഗുജറാത്ത് അസംബ്ലിയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നറിയാം.
 
2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഗുജറാത്തിലേയും ഹിമാചൽ പ്രദേശിലേയും തെരഞ്ഞെടുപ്പ് ഫലത്തെ ഏറെ ആകാംഷയോടെയാണ് ബിജെപിയും കോൺഗ്രസും ഉറ്റുനോക്കുന്നത്.
 
എക്സിറ്റ് പോളുകളെ വിശ്വസിക്കാമെങ്കിൽ ഗുജറാത്തിലെ വിജയം ബി ജെ പിക്ക് ഒപ്പം തന്നെ നിൽക്കും. വോട്ടെടുപ്പിന് തൊട്ടു പിന്നാലെ തന്നെ പുറത്തുവന്ന എക്‌സിറ്റ്‌പോളുകള്‍ ഗുജറാത്തിലും ഹിമാചലിലും ബിജെപിക്ക് കൂടുതല്‍ സാധ്യത കാണുന്നു.
 
ഗുജറാത്തിൽ വീണ്ടും മോദി തരംഗം ഉണ്ടാകുമെന്നാണ് ബിജെപി കാണുന്നത്. പുതിയ പ്രസിഡന്റായി നിയോഗിതനായ ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആദ്യ പരീക്ഷണം കൂടിയാണ് തെരഞ്ഞെടുപ്പ്.  
 
ഡിസംബർ 9നും 14നുമായി നടന്ന വോട്ടെടുപ്പിൽ 68.41 ശതമാനമായിരുന്നു പോളിങ്. 182 മണ്ഡലങ്ങളിലായി 1828 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. നിലവിൽ ഗുജരാത്ത് അസംബ്ലിയിൽ ബി ജെ പിക്ക് 119ഉം കോണ്‍ഗ്രസിന് 57ഉം അംഗങ്ങളാണ് ഉള്ളത്. ബി ജെപിയുടെ വോട്ട് ഷെയർ 65ഉം കോൺഗ്രസിന്റെത് 31ഉം ആണ്. 33 ജില്ലകളിലായി 37 സെന്ററുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീംങ്ങളെല്ലാം ഹിന്ദുക്കളാണെന്ന് മോഹൻ ഭഗവത്; ആർഎസ്എസിന് ആരോടും ശത്രുതയില്ല