Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈറ വസീമിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം

ബോളിവുഡ് നടിക്കും പൊലീസിനും തിരിച്ചടി; സൈറ വസീമിനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ജാമ്യം

സൈറ വസീമിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം
മുംബൈ , വ്യാഴം, 21 ഡിസം‌ബര്‍ 2017 (10:02 IST)
ബോളിവുഡ് നടി സൈറ വസീമിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു. 25000 രൂപയുടെ ഈടിന്മേലാണ് കേസിലെ പ്രതിയായ വികാസ് സച്ച്ദേവിന് മുംബൈ കോടതി ജാമ്യം അനുവദിച്ചത്. നിയമവിരുദ്ധമായ വഴിയിലൂടെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് കാണിച്ചാണ് വികാസ് സച്ച്ദേവ് കോടതിയിൽ ജാമ്യഹർജി നൽകിയിരുന്നത്. 
 
അറസ്റ്റ് ചെയ്ത സമയത്ത് തനിക്കെതിരെ പരാതി നൽകിയിരുന്നില്ലെന്നാണ് ഇയാളുടെ പ്രധാന ആരോപണം. ഇതുകൂടാതെ വിമാനക്കമ്പനി ജീവനക്കാരോടും കാബിൻ ക്രൂവിനോടും നടി സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നില്ലെന്നും വികാസ് സച്ച്ദേവിന്റെ ജാമ്യഹർജിയിൽ പറഞ്ഞിരുന്നു.
 
ലൈംഗിക അതിക്രമക്കേസില്‍ നടി സൈറ വസീമിനെതിരെ അറസ്റ്റിലായ വികാസ് സച്ച്‌ദേവിന്റെ ഭാര്യ ദിവ്യ രംഗത്ത് വന്നിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണ് സൈറ ഉന്നയിക്കുന്നതെന്നും പൊതുജനമധ്യത്തില്‍ ആളാവാന്‍ വേണ്ടിയാണ് സൈറയുടെ ശ്രമമെന്നും ദിവ്യ പറഞ്ഞു. 
 
അമ്മാവന്‍ മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ദില്ലിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലായിരുന്നു. അദ്ദേഹം ആകെ ക്ഷീണിതനായിരുന്നു. ഉറക്കം വന്നതിനെ തുടര്‍ന്ന് ഒരു ബ്ലാങ്കറ്റ് ആവശ്യപ്പെട്ടു. സൈറയുടെ പ്രതികരണം കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. 
 
‘ലൈംഗിക അതിക്രമം ഉണ്ടായെങ്കില്‍ എന്തുകൊണ്ടാണ് സംഭവസ്ഥലത്ത് വച്ച് തന്നെ സൈറ പ്രതികരിക്കാതിരുന്നത്? രണ്ട് മണിക്കൂറിന് ശേഷം മാത്രം അവര്‍ പ്രതികരിച്ചത് എന്തുകൊണ്ടാണ്? സൈറയുടെ അമ്മയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. രണ്ട് സ്ത്രീകളും അപ്പോള്‍ ഒച്ചയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ദിവ്യ ചോദിക്കുന്നു.
 
ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യവെ തനിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന കാര്യം സൈറ ഇൻസ്റ്റഗ്രാമിലൂടെ തുറന്നു പറഞ്ഞിരുന്നു. കൂടെ യാത്ര ചെയ്തയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് സൈറ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് മോദിയെന്ന് രാജസ്ഥാനിലെ ബിജെപി മന്ത്രി