Select Your Language

Notifications

webdunia
webdunia
webdunia
webdunia

80 വയസ്സുള്ള അമ്മയുടെ മുഖത്തടിച്ച് മകൾ; കയ്യേറ്റം സ്ഥിരമെന്ന് പൊലീസ്, പരാതിയില്ലെന്ന് വൃദ്ധ

പ്രായമായവർക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ന്യൂഡൽഹിയിൽ സമാനമായ ഒരു സംഭവം കൂടി റിപ്പോർട്ട് ചെയ്തു. 80 വയസ്സ് പ്രായമുള്ള അമ്മയെ മകൾ കയ്യേറ്റം ചെയ്തു. ഡൽഹിയിലെ കൽക്കാജി പ്രദേശത്തുള്ള ഡി ഡി എ ഫ്ലാറ്റിലാണ് സംഭവം. സമീപവാസികളിൽ ഒരാൾ പകർത്തിയ വീഡ

80 വയസ്സുള്ള അമ്മയുടെ മുഖത്തടിച്ച് മകൾ; കയ്യേറ്റം സ്ഥിരമെന്ന് പൊലീസ്, പരാതിയില്ലെന്ന് വൃദ്ധ
ന്യൂഡൽഹി , ചൊവ്വ, 24 മെയ് 2016 (10:55 IST)
പ്രായമായവർക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ന്യൂഡൽഹിയിൽ സമാനമായ ഒരു സംഭവം കൂടി റിപ്പോർട്ട് ചെയ്തു. 80 വയസ്സ് പ്രായമുള്ള അമ്മയെ മകൾ കയ്യേറ്റം ചെയ്തു. ഡൽഹിയിലെ കൽക്കാജി പ്രദേശത്തുള്ള ഡി ഡി എ ഫ്ലാറ്റിലാണ് സംഭവം. സമീപവാസികളിൽ ഒരാൾ പകർത്തിയ വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
 
ബാൽക്കെണിയിൽ ഇരിക്കുന്ന വൃദ്ധയുടെ മുഖത്ത് മകൾ ആഞ്ഞടിക്കുന്ന വീഡീയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇത് കാണാനിടയായ യുവാവ് സംഭവം മൊബൈൽ ക്യാമറയിൽ പകർത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വൃദ്ധയുടെ മൊഴി എടുത്തെങ്കിലും മകൾക്കെതിരെ പരാതി നൽകാൻ അവർ തയ്യാറായില്ലെന്നും പൊലീസ് വ്യക്തമാക്കി.
 
80 വയസ്സുള്ള അമ്മയും 60 വയസ്സുള്ള മകളും വിധവകളാണ്. സംഭവം പുറത്തറിഞ്ഞതിന്റെ ഞെട്ടലിലാണ് ഇരുവരും. പരാതി നൽകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. എന്നാൽ സമാനമായ സംഭവം ആവർത്തിക്കരുതെന്ന് ഇരുവർക്കും മുന്നറിയിപ്പ് നൽകിയെന്നും പൊലീസ് വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താന്‍ മുഖ്യമന്ത്രിയായാല്‍ തന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലര്‍ വരാം; ഇങ്ങനെയുള്ള ‘അവതാരങ്ങളെ’ സൂക്ഷിക്കണമെന്നും പിണറായി വിജയന്‍