Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, പരസ്യങ്ങള്‍ ഇനിയാവര്‍ത്തിക്കില്ല, സുപ്രീംകോടതിയില്‍ മാപ്പിരന്ന് പതജ്ഞലി

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, പരസ്യങ്ങള്‍ ഇനിയാവര്‍ത്തിക്കില്ല, സുപ്രീംകോടതിയില്‍ മാപ്പിരന്ന് പതജ്ഞലി

അഭിറാം മനോഹർ

, വ്യാഴം, 21 മാര്‍ച്ച് 2024 (13:59 IST)
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ക്ഷമാപണം നടത്തി സത്യവാങ്മൂലം സമര്‍പ്പിച്ച് പതഞ്ജലി എം ഡി ആചാര്യ ബാലകൃഷ്ണ. കേസില്‍ രണ്ട് ദിവസം മുന്‍പ് വാദം കേട്ട സുപ്രീം കോടതി പതഞ്ജലി എംഡിയോടും സഹസ്ഥാപകന്‍ ബാബാ രാംദേവിനോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കില്ലെന്ന് ഉറപ്പ് നല്‍കിയ ശേഷവും ഇത് തുടര്‍ന്നതോടെ പതഞ്ജലിക്കെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു.
 
ഇതിന്റെ ഭാഗമായി ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇരുവരോടും നേരിട്ട് ഹജരായി വിശദീകരണം നല്‍കാന്‍ ജസ്റ്റിസുമാരായ ഹിമ കോലി,എ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. നിയമവാഴ്ചയോട് ബഹുമാനമുണ്ടെന്നും ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്നും പൂര്‍ണ്ണ മനസ്സോടെ തന്നെ ക്ഷമാപണം നടത്തുന്നതായും ആചാര്യ ബാലകൃഷ്ണയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൂട്ടാന്‍ കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി