Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പ് കഴിഞ്ഞു, കേന്ദ്രം അയഞ്ഞു; പെട്രോൾ - ഡീസൽ വില കൂട്ടി കമ്പനികൾ

തെരഞ്ഞെടുപ്പിൽ ജനവികാരം എതിരാകാതിരിക്കാനായിരുന്നു

തെരഞ്ഞെടുപ്പ് കഴിഞ്ഞു, കേന്ദ്രം അയഞ്ഞു; പെട്രോൾ - ഡീസൽ വില കൂട്ടി കമ്പനികൾ
, തിങ്കള്‍, 14 മെയ് 2018 (08:31 IST)
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതോടെ ഇന്ധനവിലയിലും വർധനവ്. തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ കേന്ദ്രം അയഞ്ഞമട്ടാണ്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലീറ്ററിന് 23 പൈസ കൂടി 70.56 രൂപയായി. 
 
19 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്. പ്രത്യേക അറിയിപ്പൊന്നും കൂടാതെ പ്രതിദിന വിലവര്‍ധന കഴിഞ്ഞമാസം 24 ന് നിര്‍ത്തിവച്ചിരുന്നു. വിലവർധനയ്ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിച്ചതിനെ തുടർന്നായിരുന്നു അത്. 
 
കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജനവികാരം എതിരാകാതിരിക്കാനാണു കേന്ദ്രസര്‍ക്കാര്‍ ഈ കഴിഞ്ഞ 19 ദിവസം പെട്രോൾ- ഡീസൽ വില കൂട്ടാഞ്ഞതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടൻ കലാശാല ബാബു അന്തരിച്ചു