Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുപിയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക പാര്‍ട്ടിയെ നയിക്കും; ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി , ബുധന്‍, 13 ജൂലൈ 2016 (10:05 IST)
ഉത്തര്‍പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് യു പിയിലെ പാര്‍ട്ടിയുടെ പ്രമുഖ നേതാവായ ഗുലാം നബി ആസാദുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തി.
 
ഗുലാം നബി ആസാദിന്റെ വസതിയില്‍ ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഇരുവരും യു പി രാഷ്‌ട്രീയം ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കോണ്‍ഗ്രസില്‍ പ്രിയങ്കയുടെ പദവി സംബന്ധിച്ച് മൌനം വെടിയാന്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. 
 
യു പിയില്‍ തെരഞ്ഞെടുപ്പ് പ്രിയങ്ക നയിക്കുന്നതിനോട് ആസാദിന് യോജിപ്പാണുള്ളത്. തെരഞ്ഞെടുപ്പ് ഉപദേശകന്‍ പ്രശാന്ത് കിഷോറും പ്രിയങ്കയുടെ പേര് നിര്‍ദേശിച്ചിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വമ്പന്‍ ഭൂമികുലുക്കത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്