Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടർന്ന് ആർഎസ്എസ് വാർഷിക യോഗത്തിൽ ഭിന്നത

ആർഎസ്എസ് വാർഷിക യോഗത്തിൽ ഭിന്നത

കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടർന്ന് ആർഎസ്എസ് വാർഷിക യോഗത്തിൽ ഭിന്നത
തിരുവനന്തപുരം , തിങ്കള്‍, 2 ജൂലൈ 2018 (07:56 IST)
അടൂരിൽ രണ്ടു ദിവസമായി നടന്ന ആർഎസ്എസ് വാർഷിക യോഗത്തിൽ സംസ്ഥാന ബിജെപി കമ്മിറ്റിയെച്ചൊല്ലി ഭിന്നത. കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു പിൻവലിച്ചതാണു ഭിന്നതയ്ക്കു കാരണം. 
 
ബിജെപിയും അമിത്ഷായുമായി ഇനി ഒത്തുതീർപ്പു വേണ്ടെന്ന കടുത്ത നിലപാട് ഒരു വിഭാഗം കൈക്കൊണ്ടതോടെ വിഷയം ചർച്ചയ്‌ക്കെടുത്തില്ല. ആർഎസ്എസിനോട് ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച്, ബിജെപി ജനറൽ സെക്രട്ടറിമാരായി നിയോഗിച്ചിരിക്കുന്ന എം.ഗണേശൻ, കെ.സുഭാഷ് എന്നിവരെ പിൻവലിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.
 
എസ്.സേതുമാധവൻ, എ.ഗോപാലകൃഷ്ണൻ, എ.നന്ദകുമാർ, ആർ.സഞ്ജയൻ. എ.ആർ.മോഹനൻ എന്നിവർ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പി.ഗോപാലൻകുട്ടി, ഈശ്വരൻ നമ്പൂതിരി, പി.ആർ. ശശിധരൻ എന്നിവർ ബിജെപിയെ പാഠം പഠിപ്പിക്കണമെന്ന നിലപാടിലായിരുന്നു. രണ്ടു ദിവസമായി നടന്ന നേതൃയോഗം ബിജെപി ഒഴികെ മുഴുവൻ പരിവാർ സംഘടനകളുടെയും വാർഷിക പദ്ധതികൾ ചർച്ച ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാരാജാസിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു, ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ അറസ്‌റ്റിൽ