Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയുടെ പ്രത്യേക പദവി വാദത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി

ശബരിമലയുടെ പ്രത്യേക പദവി വാദത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി
, ചൊവ്വ, 31 ജൂലൈ 2018 (15:49 IST)
ശബരിമല ക്ഷേത്രത്തിന്റെ പ്രത്യേക പദവി വാദത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ക്ഷേത്ര സന്ദർശന സമയത്ത് മാത്രമേ ഭക്തരെ അയ്യപ്പൻ‌മാരായി കാണാനാകൂ. അല്ലാത്തസമയത്ത് പ്രത്യേക പദവി നൽകാനാകില്ലെന്നും ക്ഷേത്രത്തിന് ഇല്ലാത്ത പ്രതിച്ഛായ നൽകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.  
 
പ്രത്യേക വിഭാഗവും ആചാരവും വേറെതന്നെയാണ്. 41 ദിവസത്തെ വൃതാനുഷ്ടാനത്തിന്റെ സമയത്ത് മാത്രമേ പ്രത്യേക പരിഗണനയുടെ സാഹചയമുള്ളുവെന്നും അല്ലാത്ത സമയങ്ങളിൽ  ഇത് നൽകാനാകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 
 
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതിയിൽ നാളെയും വാദം തുടരും എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് യംഗ് ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജ്ജിയിലാണ് വദം തുടരുന്നത്. സ്ത്രീകൾക്ക് ശബരിമലയിൽ വിലക്കേർപ്പെടുത്തുന്നത് ഭരനഘടനയുടെ ലംഘനമാണെന്ന് നേരത്തെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീതിപരത്തി യമുനയിൽ ജലം ഉയരുന്നു; പതിനായിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു