Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കിയില്ല; കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീം കോടതിയിൽ മലയാളി യുവതികൾ

ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കിയില്ല; കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീം കോടതിയിൽ മലയാളി യുവതികൾ
, ബുധന്‍, 24 ഒക്‌ടോബര്‍ 2018 (15:08 IST)
ഡൽഹി: പ്രയഭേതമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാത്തതിൽ കോടതി അലക്ഷ്യ ഹർജിയുമായി മലയാളികളായ രണ്ട് യുവതികൾ സുപ്രീം കോടതിയിൽ. കോടതി അലക്ഷ്യ ഹർജികൽ ഫലയൽ ചെയ്യുന്നതിന് യുവതികൾ അറ്റോർണി ജനറലിനെ അനുവാദം തേടി. ഹർജികൾ അറ്റോർണി ജനറൽ പരിശോധിച്ച് വരികയാണ്. 
 
വിധി നടപ്പിലാക്കാൻ തടസം നിന്ന ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധർൻപിള്ള, സ്ത്രീകളെ ശബരിമലയിൽ കയറുന്ന സ്ത്രീകളെ വലിച്ചു കീറനമെന്ന് പ്രസ്ഥാവന നടത്തിയ നടൻ കൊല്ലം തുളസി എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അഭിഭാഷകയായ യുവതി ഹർജി സമർപ്പിച്ചിരിക്കുന്നത്. 
 
അതേസമയം സ്ത്രീകൾ പ്രവേശിപ്പിച്ചാൽ നടയടക്കുമെന്ന് പ്രഖ്യാപിച്ച ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പി.രാമവര്‍മ രാജ  എന്നിവർക്കെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടിക്കൊണ്ടാണ് മറ്റൊരു സ്ത്രീ ഹർജി സമർപ്പിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കത്തിക്കയറി കോഴിവില; ചിക്കനോട് ബൈ പറയാനൊരുങ്ങി ഹോട്ടലുകള്‍ - വര്‍ദ്ധന 100 മുതല്‍ 150രൂപ വരെ