Select Your Language

Notifications

webdunia
webdunia
webdunia
webdunia

എം എല്‍ എമാരെ തട്ടിക്കൊണ്ടു പോയെന്ന് പൊലീസില്‍ പരാതി; എസ്‌പി കൂവത്തൂര്‍ റിസോര്‍ട്ടില്‍

എസ് പി അന്വേഷണത്തിനായി കൂവത്തൂര്‍ റിസോര്‍ട്ടില്‍

എം എല്‍ എമാരെ തട്ടിക്കൊണ്ടു പോയെന്ന് പൊലീസില്‍ പരാതി; എസ്‌പി കൂവത്തൂര്‍ റിസോര്‍ട്ടില്‍
ചെന്നൈ , ബുധന്‍, 15 ഫെബ്രുവരി 2017 (14:29 IST)
കൂവത്തൂര്‍ റിസോര്‍ട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു. എം എല്‍ എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടാണ്. തങ്ങളുടെ അനുമതിയില്ലാതെ ശശികലയും എടപ്പാടി പളനിസ്വാമിയും റിസോര്‍ട്ടില്‍ നിര്‍ബന്ധപൂര്‍വ്വം താമസിപ്പിക്കുകയാണെന്ന് കാണിച്ച് മധുര സൌത്ത് എം എല്‍ എ ശരവണന്‍ കൂവത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കിയിരുന്നു. 
 
എം എല്‍ എമാരെ കിഡ്നാപ്പ് ചെയ്ത് കൂവത്തൂര്‍ റിസോര്‍ട്ടില്‍ താമസിപ്പിക്കുന്നു എന്നായിരുന്നു പരാതി. പരാതിയെ തുടര്‍ന്ന് മധുരാന്ധകം ഡി എസ് പി എഡ്വേര്‍ഡ് റിസോര്‍ട്ടില്‍ എത്തി അന്വേഷണം നടത്തിയിരുന്നു.
തുടര്‍ന്ന്, കാഞ്ചിപുരം എസ് പി മുത്തരശ്ശ് കൂവത്തൂര്‍ റിസോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണത്തിനായി എത്തി. 
 
അതേസമയം, കീഴടങ്ങുന്നതിനായി ശശികല കാര്‍ മാര്‍ഗം ബംഗളൂരുവിലേക്ക് പോയിരിക്കുകയാണ്. മറീന ബീച്ചില്‍ ജയ സ്മാരകത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തിയ ശശികല രാമാവരത്തുള്ള എം ജി ആറിന്റെ വസതിയിലുമെത്തി പ്രാര്‍ത്ഥന നടത്തി. ശശികല കീഴടങ്ങാന്‍ എത്തുന്ന പശ്ചാത്തലത്തില്‍ പരപ്പന അഗ്രഹാര ജയിലിനു സമീപം 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിൽ വില്ലൻ തന്നെ, പക്ഷേ ജീവിതത്തിലും എന്നെ അങ്ങനെ ആക്കല്ലേ: വെട്ടേറ്റ സംഭവത്തോട് പ്രതികരിച്ച് ബാബുരാജ്