Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീദേവിയുടെ സംസ്കാരം ബുധനാഴ്ച, പൊതുദര്‍ശനം സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍

ശ്രീദേവിയുടെ സംസ്കാരം ബുധനാഴ്ച, പൊതുദര്‍ശനം സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍
മുംബൈ , ചൊവ്വ, 27 ഫെബ്രുവരി 2018 (21:49 IST)
ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ബുധനാഴ്ച സംസ്കരിക്കും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് സംസ്കാരം. 
 
ബുധനാഴ്ച രാവിലെ 9.30 മുതല്‍ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 12.30 വരെയാണ് പൊതുദര്‍ശനം. 
 
നേരത്തേ, ദുബായിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുനല്‍കിയിരുന്നു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും ഇതോടെ നീങ്ങി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പൊലീസും അറിയിച്ചിട്ടുണ്ട്.
 
അബദ്ധത്തില്‍ ബാത്‌ടബ്ബില്‍ വീണാണ് ശ്രീദേവി മരിച്ചതെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ അംഗീകരിച്ചതോടെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെങ്ങന്നൂരില്‍ സി പി എം സ്ഥാനാര്‍ത്ഥി മഞ്ജു വാര്യര്‍ തന്നെ? അവസാന നിമിഷം ചില അട്ടിമറികള്‍ ?