Select Your Language

Notifications

webdunia
webdunia
webdunia
webdunia

അകന്നു ജീവിക്കുന്ന ഭാര്യയും ഭർത്താവും പരസ്പരം ഫയൽ ചെയ്തത് 67 കേസുകൾ; ഇനി കേസ് വേണ്ടെന്ന് ഒടുവിൽ സുപ്രീംകോടതിക്ക് പറയേണ്ടിവന്നു

അകന്നു ജീവിക്കുന്ന ഭാര്യയും ഭർത്താവും പരസ്പരം ഫയൽ ചെയ്തത് 67 കേസുകൾ; ഇനി കേസ് വേണ്ടെന്ന് ഒടുവിൽ സുപ്രീംകോടതിക്ക് പറയേണ്ടിവന്നു
, തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (16:21 IST)
ബംഗളുരു: പിരിഞ്ഞു താമസിക്കുന്ന ദമ്പതിമാർ പരസ്പരം കുറ്റപ്പെടുത്തി ഫയൽ ചെയ്തത് ഒന്നും രണ്ടുമല്ല 67 കേസുകൾ. ഭർത്താവാണ് ഏറ്റവും കൂടുതൽ കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. 58 കേസുകൾ. ഭാര്യ ഇൻപതു കേസുകളും ഫയൽ ചെയ്തിട്ടുണ്ട്. കേസുകൾ ഫയൽ ചെയ്യുന്നത് ഇരുവരും നിർത്തുന്ന മട്ടില്ലെന്നു കണ്ടപ്പൊൾ ഇനി ഹൈക്കോടതിയുടെ അനുമതിയോടെ മാത്രം കേസ് രജിസ്റ്റർ ചെയ്താൽ മതി എന്ന് സുപ്രീം കോടതിക്ക് പറയേണ്ടി വന്നു.
 
കഴിഞ്ഞ ഏഴുവർഷത്തിനിടെയാണ് ഇരുവരും ചേർന്ന് 67 കേസുകൾ ഫയൽ ചെയ്തത്. അമേരിക്കൻ പൌരത്വമുള്ള സോഫ്റ്റ്‌വെയർ എഞ്ചിനിയറും എം ബി എ ബിരുദധാരിയായ ബംഗളുരു സ്വദേശിനിയും തമ്മിൽ 2002ലാണ് വിവാഹിതരാവുന്നത്. 2009ൽ ഇവർക്ക് ഒരു കുട്ടി ജനിക്കുകയും ചെയ്തു. എന്നാൽ ഇരുവർക്കുമിടയിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടായതോടെ യുവതി ഇപ്പോൽ മാതാപിതാക്കളോടൊപ്പം ബംഗളുരുവിലാണ് താമസം. 
 
കോടതിയിൽ ഇരിക്കുന്ന തർക്കവിഷയവുമായി ബന്ധപ്പെട്ട് സിവിലോ ക്രിമിനലോ ആയ കേസുകൾ പരസ്പരമോ കുടുംബങ്ങൾക്കെതിരെയോ കുട്ടി പഠിക്കുന്ന സ്കൂളിനെതിരെയോ പരാതി നൽകണമെങ്കിൽ ഹൈക്കോടതിയുടെ അനുവാദം വേണം എന്നാണ് സുപ്രീംകോടതി നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ബെഞ്ചിന്റേതാണ് നടപടി. 
 
ആറുമാസത്തിനകം വിവഹ മോചനവും കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട  കേസുകളിൽ തീർപ്പുണ്ടാക്കാൻ സുപ്രീംകോടതി ബംളുരുവിലെ കോടതികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടി പടിക്കുന്ന സ്കൂളിലേക്ക് ഇരുവരും പ്രവേശിക്കുന്നതിനും കോടതി നിയന്ത്രണം ഏർപ്പെടുത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദേശത്തേക്ക് പോകാൻ ദിലീപിന് കോടതിയുടെ അനുമതി