Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ പ്രഥമദൃഷ്ട്യാ കേസുണ്ടോ എന്നുമാത്രം പരിശോധിച്ചാൽ മതി; ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീംകോടതി

ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ പ്രഥമദൃഷ്ട്യാ കേസുണ്ടോ എന്നുമാത്രം പരിശോധിച്ചാൽ മതി; ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീംകോടതി
, ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (18:42 IST)
ഡല്‍ഹി: കുറ്റാരോപിതരായവരുടെ  ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ ഹൈക്കോടതികള്‍ കേസിന്റെ വസ്തുതകളിലേക്ക് ആഴത്തില്‍ പോകേണ്ടതില്ലെന്ന് സുപ്രീം കോടതിയുടെ നിർദേശം
 
ജ്യാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന എന്നത് മാത്രം കണക്കിലെടുത്താല്‍ മതിയെന്ന് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു,​ മോഹന്‍ എം ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹൈക്കോടതികൾക്ക് നിര്‍ദ്ദേശം നൽകി.
 
കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഒഡിഷ സ്റ്റിവഡോറെസ് ലിമിറ്റഡ‌് കമ്പനിയുടെ എം ഡി മഹിമാനന്ദ മിശ്രയുടെ ജാമ്യം റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജെ എൻ യുവിലെ വിദ്യാർത്ഥി നേതാക്കൾക്ക് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമെന്ന് നിർമല സീതാരാമൻ