Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടിലേറെ കുട്ടികൾ ഉണ്ടായാൽ പഞ്ചായത്ത് മെമ്പറാകാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി, അധികാരത്തിലിരിക്കെ മൂന്നാമത്തെ കുഞ്ഞ് ജനിച്ചാലും അയോഗ്യത; വിധി പ്രസ്ഥാവിച്ചത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്

രണ്ടിലേറെ കുട്ടികൾ ഉണ്ടായാൽ പഞ്ചായത്ത് മെമ്പറാകാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി, അധികാരത്തിലിരിക്കെ മൂന്നാമത്തെ കുഞ്ഞ് ജനിച്ചാലും അയോഗ്യത; വിധി പ്രസ്ഥാവിച്ചത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്
, വ്യാഴം, 25 ഒക്‌ടോബര്‍ 2018 (13:34 IST)
ഡൽഹി: രണ്ടിലധികം കുട്ടികൾ ഉള്ളയാൾക്ക് പഞ്ചയത്ത് മെമ്പറാകാൻ കഴിയില്ലെന്ന് സുപ്രീം കോടതി. അധികാരത്തിലിരിക്കെ മൂന്നാമത്തെ കുട്ടി ജനിച്ചാലും അയോഗ്യരാക്കപ്പെടുമെന്നും കോടതി വിധി പ്രസ്ഥാവിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. കുട്ടിയെ ദത്തു നൽകിയാലും അയോഗ്യത തുടരുമെന്നും കോടതി വ്യക്തമാക്കി.
 
ഒഡീഷ പഞ്ചായത്തിരാജ് നിയമത്തിൽ രണ്ട് കുട്ടികൾ മാത്രമേ പഞ്ചായത്ത് ഭരണാധികാർകൾക്ക് പാടുള്ളു എന്ന നിബന്ധനക്കെതിരെ ഒഡീഷയിലെ നൊപാഡ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റായ മിനാസിങ് മാജി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി. മൂന്നാമത്തെക്കുട്ടി ജനിച്ചതിനെ തുടർന്ന് മിനാസിങ്ങിനെ നേരത്തെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു.
 
2002ലാണ് മിനാസിങ്ങിന് മൂന്നാമത്തെ കുട്ടി ജനികുന്നത്. എന്നാൽ ആദ്യം ഉണ്ടായ കുട്ടിയെ ദത്തു നൽകിയിരുന്നതയും അതിനാൽ അയോഗ്യത നിലനിൽക്കില്ല എന്നും ഇദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. 
 
ഒരേ പ്രസവത്തിൽ രണ്ടും മൂന്നും കുട്ടികൾ ജനിക്കുന്ന സമയങ്ങളിൽ ഈ വിലക്ക് ബാധകമാകുമോ എന്ന ചോദ്യവും കോടതിയിൽ ഉന്നയിക്കപ്പെട്ടെങ്കിലും അത്തരം സാഹചര്യങ്ങളിൽ കോറ്റതി ഉചിതമായ നിലപാട് കൈക്കോള്ളുമെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘രണ്ടാമൂഴം’ കോടതി കയറിയിറങ്ങും; എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശ്രീകുമാര്‍ മേനോനോട് കോടതി - മോഹന്‍‌ലാല്‍ കാത്തിരിക്കേണ്ടിവരും!