Select Your Language

Notifications

webdunia
webdunia
webdunia
webdunia

Union Budget 2024 Live Updates: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; അറിയേണ്ടതെല്ലാം

കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പത് മാസം കൊണ്ട് ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 55% കടന്നു

Union Budget 2024 Live Updates: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; അറിയേണ്ടതെല്ലാം

രേണുക വേണു

, വ്യാഴം, 1 ഫെബ്രുവരി 2024 (08:39 IST)
Union Budget 2024 Live Updates: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് ബജറ്റ് അവതരണം നടത്തുക. രാവിലെ 11 നു ആരംഭിക്കുന്ന ബജറ്റ് അവതരണത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. ഇടക്കാല ബജറ്റ് ആയിരിക്കും ഇന്നത്തേത്. ലോക്‌സഭ തിരഞ്ഞെടുപ്പിനു ശേഷം ഭരണത്തിലെത്തുന്ന സര്‍ക്കാര്‍ ആയിരിക്കും സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. 
 
കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പത് മാസം കൊണ്ട് ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 55% കടന്നു. ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ധനക്കമ്മി 9.82 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ ഇത് 59.8 ശതമാനമായിരുന്നു. 17.86 ലക്ഷം കോടി രൂപയില്‍ ധനക്കമ്മി നിര്‍ത്താനാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mamata Banerjee: സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാതെ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മമതാ ബാനര്‍ജി