Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി; ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വെങ്കയ്യ നായിഡു - സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി; ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വെങ്കയ്യ നായിഡു - സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി; ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വെങ്കയ്യ നായിഡു - സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി , തിങ്കള്‍, 23 ഏപ്രില്‍ 2018 (10:48 IST)
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നോട്ടിസ് രാജ്യസഭാ അധ്യക്ഷന്‍  വെങ്കയ്യ നായിഡു തള്ളി. രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. അഡ്വക്കേറ്റ് ജനറൽ അടക്കമുള്ള നിയമവിദഗ്ദ്ധരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് നായിഡുവിന്റെ തീരുമാനം.

ഇംപീച്ച്മെന്റ് ചെയ്യാനായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് നായിഡു വ്യക്തമാക്കി. എംപിമാര്‍ രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇംപീച്ച്‌മെന്റ് ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് ഇംപീച്മെന്റ് നോട്ടിസുമായി രംഗത്തു വന്നത്.

ഏഴ് പാര്‍ട്ടികളിലെ 71 എംപിമാര്‍ നോട്ടീസില്‍ ഒപ്പിട്ടെന്ന് ഗുലാംനബി ആസാദ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സിപിഐ, എസ്പി, ബിഎസ്പി, മുസ്ലീം ലീഗ് തുടങ്ങിയ പാര്‍ട്ടികളാണ് നോട്ടീസിനെ പിന്തുണച്ചത്.

സിബിഐ പ്രത്യേക ജ‍ഡ്ജി ബിഎച്ച് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും കേസ് പരിഗണിക്കരുതെന്നും വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണു ഇംപീച്ച്മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടു വന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എണ്ണവില ഉയര്‍ത്താനുള്ള സൗദി അറേബ്യയുടെ നീക്കം വിജയത്തിലേക്ക്; സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോഡില്‍