Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീദേവിയുടെ വിയോഗം തീരാനഷ്ടമെന്ന് ഉലകനായകന്‍

ശ്രീദേവിയുടെ വിയോഗം തീരാനഷ്ടമെന്ന് ഉലകനായകന്‍

ശ്രീദേവിയുടെ വിയോഗം തീരാനഷ്ടമെന്ന് ഉലകനായകന്‍
ചെന്നൈ , ഞായര്‍, 25 ഫെബ്രുവരി 2018 (11:01 IST)
ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിച്ച ശ്രീദേവിയുടെ വിയോഗം തീരാനഷ്ടമെന്ന് ഉലകനായകന്‍ കമല്‍‌ഹാസന്‍.

കൗമാരപ്രായം തൊട്ട് ശ്രീദേവി താരറാണിയായിത്തീരുന്നതു വരെ അവരുടെ കരിയറിലെ വളര്‍ച്ച കണ്ടുനിന്ന ആളാണ് താന്‍. ശ്രീദേവിയും താനുമൊന്നിച്ച് അഭിനയിച്ച സദ്മയിലെ കണ്ണേ കലൈമാനേ എന്ന താരാട്ടുപാട്ട് ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് ശ്രീദേവിയുടെ വിയോഗം തീരാനഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്‌ച രാത്രി 11.30 യോടെ ആയിരുന്നു ശ്രീദേവിയുടെ മരണം. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ ഖൈമയിലെത്തിയത്. ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശ്രീദേവിയുടെ അന്ത്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമെന്ന് മുഖ്യമന്ത്രി