Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരീക്ഷയ്ക്ക് ജയിക്കണോ? എങ്കില്‍ ശിവലിംഗമുണ്ടാക്കിയാല്‍ മതി ; കുട്ടികളോട് സ്കൂള്‍ അധികൃതര്‍ !

പരീക്ഷയ്ക്ക് ജയിക്കാനും ജോലി ലഭിക്കാനും നിങ്ങള്‍ ശിവലിംഗമുണ്ടാക്കണം; സ്കൂളില്‍ പുതിയ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച് അധികൃതര്‍

പരീക്ഷയ്ക്ക് ജയിക്കണോ? എങ്കില്‍ ശിവലിംഗമുണ്ടാക്കിയാല്‍ മതി ; കുട്ടികളോട് സ്കൂള്‍ അധികൃതര്‍ !
ഭോപ്പല്‍ , വ്യാഴം, 3 ഓഗസ്റ്റ് 2017 (10:16 IST)
പഠന സംബന്ധമായ വര്‍ക്ക് ഷോപ്പുകള്‍ സ്കൂളുകളില്‍ നടക്കാറുണ്ട്. എന്നാല്‍ ഇവിടെ വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ പഠിക്കുന്ന ഗവണ്‍മെന്റ് സ്കൂളില്‍ കുട്ടികള്‍ക്ക് ശിവലിംഗമുണ്ടാക്കാന്‍ പരിശീലിപ്പിക്കുന്ന വര്‍ക്ക്ഷോപ് സംഘടിപ്പിച്ചു. 
 
ഭോപാല്‍ ടിടി നഗറിലെ കമല നെഹ്രു ഗേൾസ് ഹയര്‍ സെക്കര്‍ഡറി സ്കൂളിലാണ് സംഭവം ഉണ്ടായത്. സ്കൂള്‍ അധികൃതരുടെ ഈ നടപടി വിവാദമായിട്ടുണ്ട്. വര്‍ക്ക്ഷോപില്‍ പങ്കെടുക്കില്ലെന്നറിയിച്ച നൂറുകണക്കിന് മുസ്ലീം വിദ്യാര്‍ത്ഥികളെ മറ്റൊരു ക്ലാസ്റൂമിലേക്ക് മാറ്റിയിരുത്തി. പിന്നീട് കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയച്ചു.
 
കളിമണ്ണിണ്‍ നിന്ന് ശിവലിംഗങ്ങള്‍ നിര്‍മ്മിക്കാന്‍ പരിശീലിപ്പിക്കുന്ന വര്‍ക്ക്ഷോപ്പാണ് സ്കൂള്‍ അധികൃതര്‍ സംഘടിപ്പിച്ചിരുന്നത്. പരീക്ഷയില്‍ നല്ല മാർക്ക് നേടിയെടുക്കാന്‍ നിങ്ങല്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു നല്ല ജോലി ലഭിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ഒരു ശിവലിംഗം പൂര്‍ണ്ണമായി നിര്‍മ്മിച്ച് സമര്‍പ്പിക്കണമെന്ന് സ്കൂള്‍ പ്രിൻസിപ്പല്‍ നിഷ കമ്രാനി കുട്ടികളോട് പറഞ്ഞു. ഒരു ഹിന്ദു പുരോഹിതന്റെ സാന്നിധ്യവും വര്‍ക്ക് ഷോപ്പിലുണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരിച്ചയാളെ വിവാഹം ചെയ്തു! തട്ടിയെടുക്കാന്‍ ശ്രമിച്ചത് കോടികള്‍? - അഭിഭാഷകയുടെ മനസ്സില്‍ വിരിഞ്ഞ ബുദ്ധി!