Select Your Language

Notifications

webdunia
webdunia
webdunia
webdunia

നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈയുടെ സ്വാദൊരുക്കാം നമ്മുടെ അടുക്കളയിൽ !

നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈയുടെ സ്വാദൊരുക്കാം നമ്മുടെ അടുക്കളയിൽ !
, തിങ്കള്‍, 13 ഓഗസ്റ്റ് 2018 (14:32 IST)
ഹോട്ട് ചിക്കന്‍ ഫ്രൈ എന്ന് കേള്‍ക്കുമ്പോഴേ നാവില്‍ വെള്ളമൂറുന്നില്ലേ. ചിക്കൻ ഫ്രൈ കഴിക്കണമെന്ന കൊതി തോന്നുമ്പോഴൊക്കെ സ്റ്റാർ ഹോട്ടലുകളിലേക്ക് ഓടേണ്ടി വരാറില്ലേ. ഇനി അതിനു പരിഹാരം ഉണ്ടാക്കാം. ഹോട്ട് ചിക്കൻ ഫ്രൈ എങ്ങനെയാണ് പാചകം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
 
 
ചേരുവകള്‍:
 
ചിക്കന്‍ - 1 കിലോ
സവാള - 2
ഇഞ്ചി - 1 വലിയ കഷണം
മുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
കുരുമുളകുപൊടി - 1
വെളുത്തുള്ളി - 4
തക്കാളി - 1/2 കപ്പ് (അരിഞ്ഞത്)
സോയാസോസ് - 1 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ഡാല്‍ഡ - 3 ടേബിള്‍ സ്പൂണ്‍
 
പാകം ചെയ്യുന്ന വിധം:
 
കോഴി വലിയ കഷണങ്ങളാക്കി ഫോര്‍ക്കു കൊണ്ട് വരയുക. എന്നിട്ട് സോയാസോസ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. എന്നിട്ട് ഡാല്‍ഡ ചൂടാക്കി അതില്‍ അരിഞ്ഞ സവാള, ഇഞ്ചി എന്നിവ വഴറ്റുക. നന്നായി മൂത്തുവരുമ്പോള്‍ ഇറച്ചി ചേര്‍ത്ത് വറുക്കുക. നിറം മാ‍റിവരുമ്പോള്‍ തക്കാളി ചേര്‍ക്കുക. നല്ലവണ്ണം മൊരിഞ്ഞുവരുമ്പോള്‍ വാങ്ങുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാമറ കണ്ണിലൂടെ നോക്കിയാൽ അവൾ ‘വീഴും’!