Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷാപ്പിലെ ഞണ്ട് കറിയുടെ സ്വാദ് വീട്ടിലെ അടുക്കളയിൽ ഈസിയായി !

ഷാപ്പിലെ ഞണ്ട് കറിയുടെ സ്വാദ് വീട്ടിലെ അടുക്കളയിൽ ഈസിയായി !
, ബുധന്‍, 11 ജൂലൈ 2018 (13:48 IST)
രുചിയുടെ കാര്യത്തില്‍ ഒട്ടും പിശുക്കനല്ല ഞണ്ട്. എന്നാല്‍ പാചകം ചെയ്യാനുള്ള ബുദ്ധിമുട്ടും അറിവില്ലായ്‌മയുമാണ് അടുക്കളയില്‍ നിന്നും ഞണ്ട് വിഭവങ്ങളെ അകറ്റ് നിര്‍ത്തുന്നത്. എന്നാ‍ല്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഷാപ്പുകളില്‍ ഞണ്ട് വിഭവങ്ങള്‍ സുലഭമാണ്.
 
കുറച്ച് സമയം ചെലവഴിച്ചാല്‍ ഞണ്ട് കറിവയ്‌ക്കാന്‍ എളുപ്പമാണ്. നല്ല നാടന്‍ ഞണ്ട് കറി തീന്‍ മേശയില്‍ എത്തിക്കാന്‍ എളുപ്പമാണ്. കൊഴമ്പ് രൂപത്തിലുള്ള ഞണ്ട് കറി ആരുടെയും മനം നിറയ്‌ക്കുമെന്നതില്‍ സംശയമില്ല.
 
നല്ല നാടന്‍ ഞണ്ട് മസാല തയ്യാറാക്കുന്ന വിധം:-
 
ഞണ്ട് - ആറ് എണ്ണം.  
സവാള അരിഞ്ഞത് - രണ്ടെണ്ണം.
ചെറിയ ഉള്ളി. ഇഞ്ചി ഒരു കഷ്ണം. വെളുത്തുള്ളി
തക്കാളി - ഒന്ന്
പച്ചമുളക് - മൂന്നെണ്ണം
മുളക് പൊടി -  ആവശ്യത്തിന്
മല്ലിപ്പൊടി - ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഗരം മസാല - മുക്കാല്‍ ടീസ്പൂണ്‍.
കുടംപുളി - ഒരു വലിയ കഷ്ണം
പാകത്തിന് കറിവേപ്പില .
രണ്ട് കപ്പ് വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
 
വൃത്തിയായി കഴുകിയ ഞണ്ട് രണ്ടായി മുറിച്ചെടുത്ത് വെള്ളം തോരാന്‍ വെക്കുക. മണ്‍ ചട്ടിയില്‍ മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളക് പൊടി, കുടംപുളി എന്നിവ ഇട്ട് നന്നായി ചൂടാക്കണം. ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. വെള്ളം അമിതമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാം. ഈ ഗ്രേവി ചൂടായ ശേഷം തീ അണയ്‌ക്കണം.
 
ചീനച്ചട്ടിയില്‍ അല്‍പ്പം എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, സവാള, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റണം. ഇവ നന്നായി ചുവന്നു വന്ന ശേഷം അതിലേക്ക് വേവിച്ച ഞണ്ടും അതിന്റെ ഗ്രേവിയും ഒഴിക്കുക. ഒരു സ്‌പൂള്‍ ഉപയോഗിച്ച് പകര്‍ത്തുന്നതാ‍കും ഉചിതം. ഇവ കുറച്ചു നേരം അടുപ്പില്‍ വെച്ച് തിളപ്പിച്ച ശേഷം ചെറു തീയിലേക്ക് കറി മാറ്റണം. കറി ഒരിക്കലും തിളച്ചു മറിയാന്‍ പാടില്ല. ചാറ് ആവശ്യത്തിന് വറ്റി പാകമാവുമ്പോള്‍ തീ ഓഫ് ചെയ്യാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആ ഏഴ് ദിവസങ്ങൾ'ക്ക് മുമ്പ് മാറ്റങ്ങൾ സംഭവിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ കാരണം ഇതാണ്