Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശ്വാസം ഇങ്ങനെയും; ജ്യോതിഷത്തില്‍ എത്രത്തോളമുണ്ട് സത്യം ?

വിശ്വാസം ഇങ്ങനെയും; ജ്യോതിഷത്തില്‍ എത്രത്തോളമുണ്ട് സത്യം ?

വിശ്വാസം ഇങ്ങനെയും; ജ്യോതിഷത്തില്‍ എത്രത്തോളമുണ്ട് സത്യം ?
, തിങ്കള്‍, 16 ജൂലൈ 2018 (16:04 IST)
വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നവരും അല്ലാത്തവരുമായിട്ടുള്ളവര്‍ സമൂഹത്തിലുണ്ട്. കാലത്തിന്റെയും സമയങ്ങളുടെയും അടയാളപ്പെടുത്തലുകള്‍ പിന്നീട് ആരാധനയുടെയും വിശ്വാസത്തിന്റെയും ഭാഗമായി തീരുകയായിരുന്നു.

ഈ വിശ്വാസങ്ങളില്‍ എത്രത്തോളം സത്യമുണ്ടെന്ന് ചോദിച്ചാല്‍ ആര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ല. പിന്തുടരുന്ന മതങ്ങളുടെ ഭാഗമായുള്ള ആരാധന രീതികളെയും ആചാരങ്ങളെയും ഉള്‍ക്കൊള്ളുന്നവരാണ് ഭൂരിഭാഗം പേരും.

ജ്യോതിഷം പോലുള്ള വിശ്വാസങ്ങളെ കൂട്ടു പിടിച്ചാണ് വിശ്വാസങ്ങളും ആചാരങ്ങളും സമൂഹത്തില്‍ അടിവേരുണ്ടാക്കിയത്. അന്ധമായ വിശ്വാസങ്ങള്‍ സമ്മാനിക്കാന്‍ ഇത്തരം രീതികള്‍ക്ക് കഴിയുകയും ചെയ്‌തു. പല തെറ്റായ വിശ്വാസങ്ങളും നിലനിന്നു പോകുന്നത് ജ്യോതിഷത്തിന്റെ പേരിലാണ്.

ജ്യോതിഷന്‍ പറയുന്നതോ കല്‍പ്പിക്കുന്നതോ ആയ കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ പല ആശങ്കകളും ഉടലെടുക്കുന്നുണ്ടെങ്കിലും ആരും ചര്‍ച്ച ചെയ്യുന്നില്ല. ഈ വിശ്വാസങ്ങള്‍ പിന്തുടരാന്‍ താല്‍പ്പര്യം കാണിക്കുന്നവര്‍ ഉള്ളതാണ് ജ്യോതിഷ വിശ്വാസങ്ങളുടെ നിലനില്‍പ്പിന് ആധാരം.

ജ്യോതിഷം ഒരു കണക്കാണെന്ന് പറയുമ്പോഴും ഇതിന്റെ വ്യാപ്‌തിയും ആഴവും എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രം അറിയുകയും അറിയാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒന്നു കൂടിയാണ് ജ്യോതിഷം. സാധാരണക്കാര്‍ക്കോ മറ്റുള്ളവര്‍ക്കോ ഈ രഹസ്യങ്ങള്‍ പങ്കുവയ്‌ക്കാന്‍ ഇക്കൂട്ടര്‍ മടി കാണിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഈ വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിറന്നാൾദിനത്തിൽ ഈ വഴിപാട് കഴിപ്പിക്കൂ, ഒപ്പം ഗണപതിയേയും പ്രീതിപ്പെടുത്തൂ