കിടപ്പറയില്‍ പുരുഷന്‍ വരുത്തുന്ന പ്രധാന വീഴ്‌ചകള്‍ ഇവ

കിടപ്പറയില്‍ പുരുഷന്‍ വരുത്തുന്ന പ്രധാന വീഴ്‌ചകള്‍ ഇവ

തിങ്കള്‍, 14 മെയ് 2018 (15:39 IST)
സെക്‍സിന്റെ കാതല്‍ പ്രണയമാണെന്നതില്‍ സംശയമില്ല. പങ്കാളിയുമായി നല്ല ബന്ധവും സ്‌നേഹവും പുലര്‍ത്തുന്നവര്‍ക്കു മാത്രമെ മികച്ച കിടപ്പറ ബന്ധം സാധ്യമാകൂ. എന്നാല്‍, പങ്കാളിയുടെ ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും തിരിച്ചറിയാനോ അതനുസരിച്ചു പ്രവര്‍ത്തിക്കാനോ ഭൂരിഭാഗം പുരുഷന്മാരും ശ്രമിക്കാറില്ല. ഇത് സ്‌ത്രീയോട് കാണിക്കുന്ന അനീതിയായിട്ടാണ് വിലയിരുത്തുന്നത്.

കിടപ്പറയില്‍ പതിവായി പുരുഷന്‍ ചെയ്യുന്ന ചില പ്രവര്‍ത്തികളാണ് സ്‌ത്രീയെ നിരാശയിലേക്ക് തള്ളിവിടുന്നത്. പുരുഷന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പിഴവുകള്‍ എന്നാണ് ഈ രീതികളെ വിലയിരുത്തുന്നത്.

സാവധാനം കാര്യങ്ങള്‍ ചെയ്യുന്നതാണ് പെണ്‍കുട്ടികള്‍ക്ക് താല്‍പ്പര്യമെങ്കിലും രതിമൂര്‍ച്ഛ മാത്രം ലക്ഷ്യം വെച്ച് പുരുഷന്‍ കിടപ്പറയില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ സ്‌ത്രീയില്‍ വെറുപ്പുണ്ടാക്കും. ബാഹ്യലീലകള്‍ നീണ്ടിക്കൊണ്ടു പോകാത്തതും തിടുക്കത്തില്‍ എല്ലാം ചെയ്യുന്നതും സ്‌ത്രീയില്‍ നിരാശയുണ്ടാക്കും.

സ്‌ത്രീയെ നഗ്നയാക്കുന്നതില്‍ വരെ ശ്രദ്ധ പാലിക്കണം. സാവധാനം തുടങ്ങിയ ശേഷം കഴുത്തിലും മാറിടങ്ങളിലും ചുംബിക്കും. പരസ്‌പരമുള്ള വദനസുരതം സ്‌ത്രീകള്‍ ഏറെ ആസ്വദിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഇണയുടെ ഇഷ്‌ടം അറിഞ്ഞു വേണം ഓരോ പ്രവര്‍ത്തിയും ചെയ്യാന്‍.

യോനീച്ഛദങ്ങളിലും മാറിടങ്ങളിലും മാത്രമായി കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് സ്‌ത്രീയില്‍ അസന്തുഷ്ടിയുണ്ടാക്കും. സെക്‍സിനിടെ സ്‌ത്രീയോട് സംസാരിക്കുകയും അവളുടെ ഇഷ്‌ടങ്ങളും ഇഷ്‌ടക്കേടുകളും ചോദിച്ചറിയുകയും ചെയ്യണം.
സ്ത്രീകള്‍ ലോലവികാരങ്ങളുള്ളവര്‍ ആണെന്നതില്‍ സംശയമില്ല. അതിനാല്‍ വൈവിധ്യവും, വൈകാരികതയും, ആഴത്തിലുള്ള വികാരങ്ങളും ആഗ്രഹിക്കും. ഇതനുസരിച്ചാകണം കിടപ്പറയില്‍ പുരുഷന്‍ പെരുമാറാന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

LOADING