Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർക്കിടകത്തിൽ ഔഷധക്കഞ്ഞിയുടെ പ്രാധാന്യമെന്ത് ?

കർക്കിടകത്തിൽ ഔഷധക്കഞ്ഞിയുടെ പ്രാധാന്യമെന്ത് ?
, ബുധന്‍, 18 ജൂലൈ 2018 (12:58 IST)
കർക്കിടക മാസത്തിൽ ഏറ്റവുമാദ്യം നമ്മുടെ മനസിലെത്തുക കർക്കിടക കഞ്ഞി അധവ ഔഷധ കഞ്ഞിയാണ്. എല്ലാം മാസങ്ങളിലും കുടിക്കാൻ ഉത്തമമായ ഒരു ഔഷധ ഭക്ഷണമാണിത് എന്നാൽ കർക്കിടകത്തിൽ എന്താണ് ഇതിനിത്ര പ്രാധന്യം എന്ന് ചിന്തിച്ചിട്ടുണ്ടോ ?
 
കർക്കിടക മാസത്തിൽ ശാരീരിക ആരോഗ്യത്തിന്റെ കാര്യത്തിൽ നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. മഴകൊണ്ടും മറ്റും ആരോഗ്യകരമായ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാൻ  സാധ്യതയുള്ള മാസമാണ് കർക്കിടകം ഈ സമയത്ത് നമ്മുടെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വേണ്ടിയാണ് കർക്കിടക കഞ്ഞി ഉണ്ടാക്കാറുള്ളത്.
 
കർക്കിടകമാസം പഞ്ഞമാസമാണ് എന്നത് ഇന്നത്തെ കാലത്ത് ശരിയല്ലെങ്കിലും ഈ മാസത്തെ രോഗ സാധ്യത എപ്പോഴും തുടരുന്നതാണ് സാംക്രമിക രോങ്ങൾ ഏറെ പടർന്നു പിടിക്കുന്ന മാസമാണിത് എന്ന് തിരിച്ചറിഞ്ഞാണ് അതിനൊരു മുൻ‌കരുതലെന്നോണം നമ്മുടെ പൂർവികർ ഇത്തരത്തിൽ ഒരു ഔഷധ കഞ്ഞി ഉണ്ടാക്കാൻ കാരണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ല കുഞ്ഞിനായി ഗര്‍ഭിണികള്‍ ഉപവസിക്കണോ ?; തിരിച്ചറിയണം തെറ്റായ പ്രവണതകള്‍