Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ചാടിക്കുരു ഉപയോഗിച്ചുള്ള തുലാഭാരം എന്തിനാണ് ?

മഞ്ചാടിക്കുരു ഉപയോഗിച്ചുള്ള തുലാഭാരം എന്തിനാണ് ?

മഞ്ചാടിക്കുരു ഉപയോഗിച്ചുള്ള തുലാഭാരം എന്തിനാണ് ?
, ഞായര്‍, 28 ഒക്‌ടോബര്‍ 2018 (17:06 IST)
ഹൈന്ദവ വിശ്വാസപ്രകാരം ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. ആവശ്യ കാര്യങ്ങള്‍ നടക്കുന്നതിനും അല്ലെങ്കില്‍ നന്ദി സൂചകവുമായിട്ടാകും ഈ വഴിപാട് ചെയ്യുക.

ഭക്തന്റെ തൂക്കത്തിന് തുല്യമായോ അതിൽ കൂടുതലോ ദ്രവ്യം തുലാസിൽ വച്ച് ഭഗവാന് സമർപ്പിക്കുന്നതാണ് തുലാഭാരം. ക്ഷേത്രങ്ങളിലെ രീതി അനുസരിച്ച് വേണം ഇത്തരം തുലാഭാരങ്ങള്‍ നടത്തേണ്ടത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ദുരിതശാന്തിക്കായും ആഗ്രഹപൂർത്തീകരണത്തിനായും രോഗശമനത്തിനായും നടത്തുന്ന ശ്രേഷ്ഠമായ വഴിപാടാണ് തുലാഭാരം. എന്നാല്‍ മഞ്ചാടിക്കുരു തുലാഭാരം വളരെ ചെലവ് കൂടിയതാണ്.

എന്തിനാണ് മഞ്ചാടിക്കുരു തുലാഭാരം നേരുന്നതെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയില്ല. ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനുമാണ് മഞ്ചാടിക്കുരു തുലാഭാരം നടത്തുന്നതെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

മഞ്ചാടിക്കുരു ഉപയോഗിച്ചുള്ള തുലാഭാരം രോഗശയ്യയില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷിക്കുകയും ആയുരാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേത്രങ്ങളിലെ വിളക്കിലെ കരി നെറ്റിയിൽ തൊട്ടാൽ ഫലം അത്ര നന്നല്ല !