Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, നാം അറിയാതെതന്നെ ജീവിതത്തിൽ സന്തോഷം നിറയും

ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ജീവിതത്തിൽ സന്തോഷം നിറയ്‌ക്കൂ

ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, നാം അറിയാതെതന്നെ ജീവിതത്തിൽ സന്തോഷം നിറയും
, ഞായര്‍, 20 മെയ് 2018 (11:13 IST)
ജീവിത വിജയം കൈവരിക്കാൻ നാം നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്. അത് യാദൃശ്ചികമായി ലഭിക്കുന്നതല്ല. അലസതയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. മടി ഒഴിവാക്കി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ ലക്ഷ്യം കൈവരിക്കാനാകും. എല്ലാ കാര്യങ്ങളിലും അലസത പ്രകടമാക്കുമ്പോൾ നമ്മൾ മടിച്ച് തന്നെ ഇരിക്കും. ഒരു കാര്യവും ശ്രദ്ധയോടെ ചെയ്യാനാകില്ല. നമുക്ക് ചുറ്റും അദൃശ്യമായ ശക്തി ഉണ്ടെന്ന് മനസിലാക്കി ഈശ്വര ചിന്തയോടെ ജീവിച്ചാൽ നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം നേടാനാകും.
 
ഒരു ദിവസം വിജയകരമായി തുടങ്ങുന്നതിന് നാം തന്നെ ശ്രമിക്കേണ്ടതുണ്ട്. അത് നമ്മുടെ കൈകളിൽ മാത്രമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം നമ്മളെ തേടി വരും. ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളിതാ...
 
1. സൂര്യോദയത്തിന് മുന്നേ വലതുവശം ചരിഞ്ഞ് എഴുന്നേൽക്കുക. എഴുന്നേറ്റതിന് ശേഷം ഭൂമിദേവിയെ തൊഴുക.
 
2. കുളിച്ച് നിലവിളക്ക് കൊളുത്തി ഗണപതി വന്ദനത്തിന് ശേഷം ഇഷ്‌ടമുള്ള ദൈവത്തെ പ്രാർത്ഥിക്കുക.
 
webdunia
3. ദിവസേന സൂര്യദേവനെ പ്രാർത്ഥിക്കുക. സൂര്യനമസ്‌ക്കാരം ശീലമാക്കുന്നതും നല്ലതാണ്.
 
4. ഭക്ഷണം കഴിക്കുമ്പോഴും കഴിച്ചതിന് ശേഷവും ഈശ്വരനോട് നന്ദി പറയുക.
 
5. അറിഞ്ഞുകൊണ്ട് മറ്റൊരാളെ ഉപദ്രവിക്കരുത്, മരൊരാളെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്. നന്മ ചെയ്‌താൽ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി  എന്നീ  കാലഘട്ടങ്ങൾ വലിയ ദോഷം കൂടാതെ കടന്നുപോകും.
 
6. അഹങ്കാരം,അസൂയ, വാശി, പക, നിന്ദ തുടങ്ങിയ മോശം വികാരങ്ങള്‍ മനസ്സില്‍നിന്നും മാറ്റാൻ ശ്രമിക്കുക. ഈശ്വരചിന്തയാണ് ഏറ്റവും നല്ലത്.
 
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ ജീവിതത്തിൽ തനിയെ സന്തോഷം കടന്നുവരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂവളം നടുന്നതില്‍ ശ്രദ്ധിക്കണം; അല്ലെങ്കില്‍ കുടുംബത്തിന് ദോഷമാണ്